സ്‌കൂള്‍ കലാ- കായിക മേളകള്‍ തട്ടിക്കൂട്ടു മത്സരങ്ങള്‍: രവി പൂജാരി

കുമ്പള: സ്‌കൂള്‍ മേളകള്‍ കുട്ടികള്‍ക്കു ഗുണകരമായ തരത്തില്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും തയ്യാറാവണമെന്നു കോണ്‍. മണ്ഡലം പ്രസിഡന്റ് രവി പൂജാരി ആവശ്യപ്പെട്ടു.സ്‌കൂള്‍ കായികമേളകളെയും കലോത്സവങ്ങളെയും തട്ടിക്കൂട്ടിയുള്ള ഏര്‍പ്പാടാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാരും അധികൃതരുമെന്നു പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.കുട്ടികള്‍ക്കു വേണ്ടത്ര പരിശീലനം നല്‍കാതെയാണ് അവരെ കായിക- കലാ മേളകളില്‍ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പല സ്‌കൂളുകളിലും കായികാധ്യാപകരില്ല. അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. അതേസമയം പരിശീലനമില്ലാത്ത കുട്ടികളെ അപകടകരമായ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു-പ്രസ്താവനയില്‍ പറഞ്ഞു.

മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു: മുല്ലപ്പള്ളി

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തു വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.മൂന്നാം തവണയും അധികാരത്തിലെത്താമെന്ന വ്യാമോഹമാണ് ഭൂരിപക്ഷ വര്‍ഗീയതയെ പരിലാളിക്കുന്നതിനു പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ് നേതാവായിരുന്ന കെ പി കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ നടത്തിയ ആള്‍ തന്നെ ലോക അയ്യപ്പ സംഗമം നടത്തുന്നതിന്റെ പൊരുളെന്താണെന്നു മുല്ലപ്പള്ളി ആരാഞ്ഞു.വര്‍ഗീയ ധ്രുവീകരണത്തിന്റെ കാര്യത്തില്‍ പിണറായി മോദിക്കൊപ്പമാണെന്നും ഇരുവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ഡി സിസി യുടെ …

മരിച്ച മുത്തച്ഛനെ കുറിച്ചുള്ള ഫേസ് ബുക്ക് സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി ഇട്ടു; ചോദ്യം ചെയ്ത 20 കാരനെ കുത്തിക്കൊന്നു

രാജ്കോട്ട്: രാജ്കോട്ടില്‍ ഫേസ്ബുക്ക് സ്റ്റോറിക്ക് ചിരിക്കുന്ന ഇമോജി ഇട്ടതിനു പിന്നാലെയുണ്ടായ തര്‍ക്കത്തില്‍ ചോദ്യം ചെയ്ത 20 കാരനെ കുത്തിക്കൊന്നു. ബിഹാര്‍ സ്വദേശിയും രാജ്കോട്ടിലെ ഫാക്ടറി തൊഴിലാളിയുമായ പ്രിന്‍സ് കുമാറാണ് കൊല്ലപ്പെട്ടത്. നാല് മാസം മുന്‍പാണ് പ്രിന്‍സിന്റെ മുത്തച്ഛന്‍ മരിച്ചത്. മുത്തച്ഛന്റെ ഓര്‍മ പങ്കുവെച്ച് പ്രിന്‍സ് അദ്ദേഹത്തിന്റെ ഫോട്ടോ ഫേസ്ബുക്ക് സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഈ സ്റ്റോറിക്ക് ബിഹാര്‍ സ്വദേശിയായ ബിപിന്‍ കുമാര്‍ ചിരിക്കുന്ന ഇമോജി ഇട്ടതാണ് പ്രശ്നത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്ത് ഇരുവരും ഫോണ്‍ കോള്‍ വഴി …

തെങ്ങുകയറ്റ തൊഴിലാളി ക്ഷാമം: കേര കര്‍ഷകര്‍ അനിശ്ചിതത്വത്തില്‍

കാസര്‍കോട്: തെങ്ങു കയറ്റത്തൊഴിലാളി ക്ഷാമം കേരകര്‍ഷകരെ വിഷമിപ്പിക്കുന്നു. തെങ്ങു കയറാന്‍ ആളിനെ അന്വേഷിച്ചു കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. ഓരോ തെങ്ങില്‍ നിന്ന് കിട്ടുന്ന തേങ്ങയുടെ വിലയെക്കാളും കൂടുതല്‍ തുക പലരും തെങ്ങുകയറ്റത്തിന് കൂലിയായി ആവശ്യപ്പെടുന്നു. പച്ച തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സന്ദര്‍ഭത്തില്‍ പോലും തെങ്ങുകയറ്റ തൊഴിലാളികളെ കിട്ടാത്തത് നാളികേര കര്‍ഷകരെ നിരാശയിലാക്കുന്നു.പച്ച തേങ്ങ പറിച്ചു വില്‍ക്കേണ്ട സമയത്ത് തെങ്ങ് കയറ്റ തൊഴിലാളികളെ കിട്ടാത്തതിനാല്‍ തെങ്ങുകളില്‍ നിന്ന് തേങ്ങ ഉണങ്ങി വീഴുകയാണ്. ഇതിനാകട്ടെ വിലയുമില്ല. പരമ്പരാഗത തെങ്ങുകയറ്റ തൊഴിലാളികള്‍ …

കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലുള്ള പാത്രത്തില്‍ വീണു; ഒന്നര വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബംഗളൂരു: തിളച്ച പാലുള്ള പാത്രത്തില്‍ വീണ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. അക്ഷിത എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കര്‍ണാടക അനന്തപൂരിയിലെ സ്‌കൂളിലാണ് സംഭവം. കുഞ്ഞിന്റെ മാതാവ് സ്‌കൂളിലെ പാചക തൊഴിലാളിയാണ്. കുഞ്ഞുമായാണ് ഇവര്‍ എന്നും സ്‌കൂളില്‍ വരാറുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പാന്‍ തിളപ്പിച്ച പാല്‍ തണുപ്പിക്കാന്‍ അടുക്കളയിലെ ഒരു ഫാനിനടിയില്‍ വച്ചിരുന്നു.കുട്ടി കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള പാല്‍ നിറച്ച പാത്രത്തിന് സമീപത്തേയ്ക്ക് പോകുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. നടന്നു നീങ്ങിയ കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ …

സിപിഎം പ്രവര്‍ത്തകന്‍ ഒണിയന്‍ പ്രേമന്‍ വധക്കേസ്; പ്രതികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും വെറുതെ വിട്ട് കോടതി

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി. പ്രതികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിടുകയായിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ കൊല്ലപ്പെട്ട കേസിലാണ് നടപടി. 2015 ലാണ് ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിയത്.കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ ഫെബ്രുവരി 25 ന് രാത്രി കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അടുത്ത ദിവസം ചികില്‍സക്കിടെ മരിച്ചു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ …

സ്‌കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളില്‍ എക്‌സൈസ്, ആരോഗ്യ വകുപ്പ് സംയുക്ത പരിശോധന; മഞ്ചേശ്വരത്ത് 4 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി, കടകള്‍ക്ക് പിഴയിട്ടു

കാസര്‍കോട്: മഞ്ചേശ്വരം മേഖലയിലെ സ്‌കൂള്‍ പരിസരത്തെ കച്ചവട സ്ഥാപനങ്ങളില്‍ എക്‌സൈസ്, ആരോഗ്യ വകുപ്പ് സംയുക്തമായി പരിശോധന നടത്തി. പരിശോധനയില്‍ നാലുകിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തി. കടയുടമകളില്‍ നിന്നും 3,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസും മഞ്ചേശ്വരം ആരോഗ്യ വകുപ്പുമാണ് വ്യാഴാഴ്ച മിന്നല്‍പരിശോധന നടത്തിയത്. ഹൊസങ്കടി, ഉദ്യവര, കുഞ്ചത്തൂര്‍ എന്നിവിടങ്ങളിലെ കടകളിലാണ് പരിശോധന നടന്നത്. സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി എസ് ദിലീപ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഹാഷിം, …

25 വര്‍ഷത്തിന് ശേഷം കൊങ്കണ്‍ റൂട്ടില്‍ ഇരട്ടപ്പാത വരുന്നു; സാധ്യതാ പഠനത്തിന് ടെണ്ടര്‍ വിളിച്ചു

മംഗളൂരു: കൊങ്കണ്‍ റൂട്ടില്‍ ഇരട്ടപ്പാതയാക്കാന്‍ നീക്കം തുടങ്ങി. 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാ പഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ടെണ്ടര്‍ വിളിച്ചു. കര്‍ണാടകയിലെ മംഗളൂരു (തോക്കൂര്‍), ബൈന്ദൂര്‍, ഗോവയിലെ മജോര്‍ദ, മഹാരാഷ്ട്രയിലെ വൈഭവ്വാഡി റോഡ് എന്നിവയ്ക്കിടയിലുള്ള പാതയിലാണ് സാധ്യതാ പഠനം നടത്തുന്നത്. തോക്കൂര്‍-മൂകാംബിക റോഡ് ബൈന്ദൂര്‍ (112 കി.മീ), മജോര്‍ദ-വൈഭവ്വാടി റോഡ് (151 കി.മീ) എന്നീ ഭാഗങ്ങളുടെ സാധ്യതാ പഠനം നടത്തുന്നതിനായി കോര്‍പ്പറേഷന്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ഇരട്ടപ്പാതയാക്കുന്നതിന്റെ ചെലവ് ഇന്ത്യന്‍ റെയില്‍വേക്കൊപ്പം ഓഹരി പങ്കാളിത്തമുള്ള മഹാരാഷ്ട്ര, …

ലോക ഫാര്‍മസിസ്റ്റ് ദിനത്തില്‍ സീതാംഗോളിയില്‍ ഔഷധശാസ്ത്ര സെമിനാര്‍ നടത്തി

കാസര്‍കോട്: സീതാംഗോളിയില്‍ ലോക ഫാര്‍മസിസ്റ്റ് ദിനത്തില്‍ ഔഷധ സസ്യ സെമിനാര്‍ നടത്തി.മാലിക് ദീനാര്‍ ഫാര്‍മസി കോളേജും ഇന്ത്യന്‍ ഫാര്‍മസി ടീച്ചേര്‍സ് അസോ, പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ഡോ.എ.രാമകൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.അജിത്ബാബു അധ്യക്ഷത വഹിച്ചു.പ്രൊഫ: ആര്‍.പ്രേമ, പ്രൊഫ: ഐ. ആരതി, രഘുരാമന്‍ ഗോപാല്‍, പ്രൊഫ: എം. മദേശ്വരന്‍, കെ.എസ്.ഹബീബ്, പ്രൊഫ.സുജിത് എസ്. നായര്‍, പ്രൊഫ.സെബാസ്റ്റിന്‍. വി, ഷംസുദ്ദീന്‍ ഡി.കെ, ജി.രാധിക പ്രസംഗിച്ചു.

കെസിസിപിഎല്ലിന്റെ ജില്ലയിലെ ആദ്യ പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (കെസിസിപിഎല്‍) ജില്ലയിലെ ആദ്യത്തെ പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കത്ത് പ്രവര്‍ത്തനം തുടങ്ങി. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കെ.സി.സി പി.എല്‍ ചെയര്‍മാന്‍ ടി.വി രാജേഷ്, മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പെട്രോള്‍ പമ്പിന്റെ ഭാഗമായി സി.എന്‍.ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി ആരംഭിക്കുന്ന നാലാമത്തെ പെട്രോള്‍ പമ്പാണ് കരിന്തളത്ത് തുടങ്ങിയത്. പെട്രോള്‍, …

ചിറ്റാരിക്കാലില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച 42കാരന്‍ അറസ്റ്റില്‍; ഉപ്പളയില്‍ പെണ്‍കുട്ടികള്‍ക്കു നേരെ മുണ്ട് പൊക്കിയ 68കാരന്‍ പോക്‌സോ പ്രകാരം പിടിയില്‍, ബേഡകത്ത് 14കാരിയെ പീഡിപ്പിച്ച 17കാരനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച രജിസ്റ്റര്‍ ചെയ്ത നാല് പോക്സോ കേസുകളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍, മഞ്ചേശ്വരം, ബേഡകം പൊലീസ് സ്റ്റേഷനുകളിലാണ് നാലു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.കാഞ്ഞങ്ങാട് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ്‍കുട്ടികളെ പീഡിപ്പിച്ച 42കാരനെ അറസ്റ്റ് ചെയ്തു. ഉപ്പളയില്‍ പെണ്‍കുട്ടികള്‍ക്കു നേരെ മുണ്ട് പൊക്കിയ 68 കാരന്‍ പോക്സോ പ്രകാരം പിടിയിലായി. ബേഡകത്ത് 14കാരിയെ പീഡിപ്പിച്ച 17കാരനെതിരെ കേസെടുത്തു.ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനു …

ചെങ്കള, നാലാംമൈലില്‍ പൊലീസുകാരന്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത് എംഡിഎംഎ കേസിലെ പ്രതിയായ ഡോക്ടറെ തേടിപ്പോകുന്നതിനിടയില്‍; ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ മരണപ്പെട്ടത് മയക്കുമരുന്നു കേസില്‍ രക്ഷപ്പെട്ട പ്രതിയായ ഡോക്ടറെ അന്വേഷിച്ചു പോകുന്നതിനിടയില്‍. അപകട മരണം പൊലീസ് സേനയെയും നാട്ടുകാരെയും കുടുംബത്തെയും തീരാദുഃഖത്തിലാഴ്ത്തി.ബേക്കല്‍ ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് അംഗമായ ചെറുവത്തൂര്‍ മയ്യിച്ച സ്വദേശി കെ.കെ സജീഷ് (40) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ് ചന്ദ്രനും അപകടത്തില്‍ പരിക്കേറ്റു.വെള്ളിയാഴ്ച പുലര്‍ച്ചെ 2.45 മണിക്ക് നാലാംമൈലില്‍ വച്ച് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ …

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; സുഹൃത്ത് ശേഖര്‍ ജ്യോതി ഗോസ്വാമി അറസ്റ്റില്‍

കൊല്‍ക്കത്ത: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീതജ്ഞനുമായ ശേഖര്‍ ജ്യോതി ഗോസ്വാമിയെ പ്രത്യക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. സിങ്കപ്പൂരില്‍ സുബീന്‍ കയറിയ യാത്രാബോട്ടില്‍ ഒപ്പമുണ്ടായിരുന്നയാളാണ് ജ്യോതി ഗോസ്വാമി. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിന് പൊലീസ് തയ്യാറായിട്ടില്ല. സെപ്റ്റംബര്‍ 19 ന് സിങ്കപ്പൂരില്‍ വെച്ചുണ്ടായ ഒരു സ്‌കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം …

ഗെയ്റ്റ് അടക്കുന്നതിനിടെ തലയിലേക്ക് മറിഞ്ഞ് വീണു; ചികിത്സയിലായിരുന്ന ഒന്നര വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ഗെയ്റ്റ് തലയില്‍ വീണ് ചികിത്സയിലുണ്ടായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചു. വൈക്കം ടിവിപുരം മണിമന്ദിരം വീട്ടില്‍ ഋദവ് ആണ് മരിച്ചത്. അഖില്‍ മണിയന്‍- അശ്വതി ദമ്പതികളുടെ മകനാണ് ഋദവ്. തിങ്കളാഴ്ച ആലപ്പുഴ പഴവീട് ഉള്ള മാതാവിന്റെ വീട്ടില്‍ വച്ചാണ് സംഭവം. ഗെയ്റ്റ് അടയ്ക്കുന്നതിനിടെ കുഞ്ഞിന്റെ തലയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഋദവ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

ചെങ്കള, നാലാം മൈലിൽ കാറിൽ ടിപ്പർ ലോറിയിടിച്ചു; പൊലീസുകാരൻ മരിച്ചു, അപകടം ഇന്ന് പുലർച്ചെ

കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ബേക്കല്‍ ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിവി സജീഷ് (40)ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഭാഷ് ചന്ദ്രന്‍ എന്നയാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് അപകടം. മയക്കുമരുന്ന് കേസില്‍ രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊലീസുകാര്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സജീഷ് മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ …

സ്കൂളിൽനിന്ന് മടങ്ങിയെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

അഗളി: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടില്‍ മഹേഷ് കുമാറിന്റെ മകള്‍ അരുന്ധതി (16) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. അഗളി ജിവിഎച്ച്എസ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് അരുന്ധതി. വ്യാഴാഴ്ച വൈകിട്ടു സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ ശേഷം ശുചിമുറിയില്‍ പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും പുറത്തിറങ്ങിയില്ല. കാണാത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണു മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം അഗളി ഗവ. …

പൂജാ അവധിക്കാലം; മംഗളൂരു – ഷൊർണൂർ പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് ഇന്ന്

കാസർകോട്: പൂജ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷൊർണൂരിലേക്ക് പ്രത്യേക അൺ റിസർവ്ഡ് ട്രെയിൻ സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് ആറിന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അർദ്ധ രാത്രി 12. 30ന് ഷൊർണൂരിൽ എത്തും. 13 ജനറൽ കോച്ചുകളാണ് ഉള്ളത്. കാസർകോട്, കാഞ്ഞങ്ങാട്, നിലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, പഴയങ്ങാടി, കണ്ണൂർ എന്നിവിടങ്ങളിൽ ട്രെയിനിനു സ്റ്റോപ്പ് ഉണ്ട്.