ലേ: ലഡാക്ക് സംഘര്‍ഷത്തെത്തുടര്‍ന്നു പ്രക്ഷോഭകാരിയായ സോനം വാങ്ചുക്കിനെ അറസ്റ്റു ചെയ്തു.
ലഡാക്കിനു സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു മാസമായി സത്യാഗ്രഹസമരം നടത്തി വരുകയായിരുന്ന ഇദ്ദേഹം മറ്റു സത്യാഗ്രഹികളില്‍ രണ്ടുപേര്‍ അവശനിലയില്‍ ആശുപത്രിയിലായതിനെത്തുടര്‍ന്നു സമരപ്പന്തലില്‍ തടിച്ചു കൂടിയ യുവാക്കളെ പ്രകോപിപ്പിക്കുകയും അക്രമത്തിലേക്കു തിരിച്ചു വിടുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്.
വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ സ്റ്റുഡന്റ്‌സ് എഡ്യുക്കേഷന്‍ ആന്റ് കള്‍ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടനയുടെ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. ഈ സംഘടന വിദേശങ്ങളില്‍ നിന്നു 2010മുതല്‍ ധനസമാഹരണം നടത്തിയിരുന്നു. 2013ല്‍ രമണ്‍ മാഗ്സസെ അവാര്‍ഡ് ജേതാവായ ഇദ്ദേഹം തനിക്കെതിരെ ഭരണകൂടങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. രണ്ടുദിവസം മുമ്പുണ്ടായ അക്രമത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും സുരക്ഷാ സേനാംഗങ്ങള്‍ ഉള്‍പ്പെടെ 50പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബി ജെ പി ഓഫീസും പൊലീസ് വാഹനങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു.
