ബി എസ് എന്‍ എല്‍ 4 ജി ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി

ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി ഫോര്‍ ജി സേവനം ആരംഭിക്കുന്നു. ഫൈവ് ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണിത്. ഇതിനുള്ള തയ്യാറെടുപ്പ് ബി എസ് എന്‍ എല്‍ തുടരുകയാണ്. 5 ജി സേവനങ്ങള്‍ക്കുള്ള പദ്ധതികള്‍ ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുടമായ എ റോബര്‍ട്ട് ജെ രവി വെളിപ്പെടുത്തി.
ഫോര്‍ജി നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ ലഭ്യമാവും. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി സേവനങ്ങള്‍ നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം 25,000 കോടി രൂപ ചെലവില്‍ മെട്രോ നഗരങ്ങളില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമമാരംഭിച്ചിരുന്നു. ഒരു ലക്ഷം മൊബൈല്‍ ടവറുകള്‍ ബി എസ് എന്‍ എല്‍ രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും നെറ്റ് വര്‍ക്ക് ശേഷി വര്‍ധിപ്പിക്കുന്നതിനുമായി 47,000 കോടി രൂപയുടെ നിക്ഷേപ പദ്ധതി ബി എസ് എന്‍ എല്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page