ബംഗളൂരു: തിളച്ച പാലുള്ള പാത്രത്തില്‍ വീണ് ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. അക്ഷിത എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കര്‍ണാടക അനന്തപൂരിയിലെ സ്‌കൂളിലാണ് സംഭവം. കുഞ്ഞിന്റെ മാതാവ് സ്‌കൂളിലെ പാചക തൊഴിലാളിയാണ്. കുഞ്ഞുമായാണ് ഇവര്‍ എന്നും സ്‌കൂളില്‍ വരാറുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പാന്‍ തിളപ്പിച്ച പാല്‍ തണുപ്പിക്കാന്‍ അടുക്കളയിലെ ഒരു ഫാനിനടിയില്‍ വച്ചിരുന്നു.
കുട്ടി കളിച്ചുകൊണ്ടിരിക്കെ ചൂടുള്ള പാല്‍ നിറച്ച പാത്രത്തിന് സമീപത്തേയ്ക്ക് പോകുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. നടന്നു നീങ്ങിയ കുഞ്ഞ് പാത്രത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുക്കളയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഈ ഭയാനകമായ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
