മറക്കാൻ കഴിയുമോ,ഈ പുഴയും, പുഴയിലെ ഓളവും, തീരവും,ഹരിത ശോഭയും

കാസർകോട്: മൊഗ്രാൽ പുഴയോരവും പുഴയും കേന്ദ്രീകരിച്ചുള്ള കണ്ടൽ തുരുത്തുകൾ ഹരിതാനുഭവം പകരുന്നു. പുഴയോരം കേന്ദ്രീകരിച്ച് ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു വരികയാണ്. ഇതിനിടയിൽ കണ്ടൽ തുരുത്ത് പുരസ്കാരത്തിൽ അധികൃതർ മൊ ഗ്രാൽ പുഴയെ തഴഞ്ഞു. ഹരിത കേരള മിഷൻ സംസ്ഥാനതല പച്ചത്തുരുത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കണ്ടൽ തുരുത്തുകളാൽ ഹരിതഭംഗി ചൊറിഞ്ഞു നിൽക്കുന്ന മൊഗ്രാൽ പുഴയോരത്തെ അധികൃതർ കാണാതെ പോയതിൽ മൊഗ്രാൽ നിവാസികൾ ഖേദിക്കുന്നു. മൊഗ്രാൽപുത്തൂർ നിവാസികളും സങ്കട പ്പെടുന്നു. ജില്ലയിൽ …

ജാതി സെൻസസിൽ തീയ്യർക്ക് പ്രത്യേക സമുദായമാകണം: കേന്ദ്ര സർക്കാർ സഹായം തേടിതിയ്യ മഹാ സഭ

കാസർകോട് : കേരളത്തിലെ 60 ലക്ഷത്തോളം വരുന്ന തീയ്യ സമുദായത്തിന്റെ അസ്തിത്വം സംബന്ധിച്ച ദീർഘകാല നിവേദനങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ രാജീവ് ചന്ദ്രശേഖറിനോട് അഭ്യർത്ഥിച്ചു. തിയ്യർ ഈഴവരുടെ ഉപജാതി അല്ലെന്നു ബി ജെ പി സംസ്ഥാന പ്രസിഡന്റിനോട് ഗണേഷ് വിശദീകരിച്ചു.ഏറ്റവും വലിയ ജനസംഖ്യയുള്ള സമുദായങ്ങളിൽ ഒന്നായ തീയ്യർ ആചാര- അനുഷ്ഠാനങ്ങൾ കൊണ്ടും സാമൂഹിക-സാംസ്കാരിക പൈതൃകവും, ചരിത്രപരമായ നിലപാടുകളും, ജീവിതരീതികളും കൊണ്ടും ഈഴവ സമുദായത്തിൽ നിന്ന് …

യക്ഷഗാന കലാകാരൻ എം സുബ്രഹ്മണ്യ ഭട്ട് അന്തരിച്ചു

കാസർകോട് : യക്ഷഗാന കലാകാരനും പുണ്ടൂർ എ എൽ പി സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന പറയങ്കോട് സുബ്രഹ്മണ്യ ഭട്ട് (87) അന്തരിച്ചു.കോട്ടൂരിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: പരേതനായ ലളിത എസ് ഭട്ട്. മക്കൾ: രാജേശ്വരി ഭട്ട്, ശൈലജ ഭട്ട്, പരേതനായ ഗിരീഷ് ഭട്ട് പറയങ്കോട്.മരുമക്കൾ: പരേതനായ യക്ഷഗാന കലാകാരനും ചെണ്ട വിദ്വാനുമായ ബള്ളമൂല ഈശ്വര ഭട്ട്, പ്രകാശ് ഭട്ട് ആർളപ്പദവ്, കീർത്തി ഭട്ട് ബംഗളൂരു.

പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി പി.ഗിരീഷ്കുമാറിൻ്റെ പിതാവ് മഴുക്കട കുഞ്ഞിരാമ പൊതുവാൾ അന്തരിച്ചു

നീലേശ്വരം: കാസർകോട് പ്രസ്ക്ലബ് ഓഫീസ് സെക്രട്ടറി പി.ഗിരീഷ്കുമാറിൻ്റെ പിതാവ് മഴുക്കട കുഞ്ഞിരാമ പൊതുവാൾ (90) അന്തരിച്ചു.ഭാര്യ ലക്ഷമിയമ്മ. മറ്റു മക്കൾ പി.ഗൗരി (അംഗൺവാടി ടീച്ചർ), പി.ലീല.മരുമക്കൾ: എം.പി ബാലൻ, ഉണ്ണികൃഷ്ണൻ എം, ഇ.സ്നേഹദീപ (രാജാസ് സ്കൂൾ നീലേശ്വരം).സഹോദരങ്ങൾ പരേതനായ മഴുക്കട കണ്ണപ്പൊതുവാൾ, മഴുക്കട നാരായണ പൊതുവാൾ.

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ചു ലൈംഗികാതിക്രമം: ടാക്സി ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ ടാക്സി ഡ്രൈവറായ 30കാരനെ പൊലീസ് അറസ്റ്റുചെയ്തു. വയനാട് ചീരാലിലെ നൗഷാദിനെയാണ് പാലാരിവട്ടം പൊലീസ് കൊച്ചിയിൽ അറസ്റ്റ് ചെയ്തത്. പഠിക്കാൻ മിടുക്കിയായ കുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോക്കം പോയതിൽ സംശയം തോന്നിയ മാതാപിതാക്കൾ നടത്തിയ ചോദ്യം ചെയ്യലും നിരീക്ഷണവുമാണു അതിക്രമത്തിലേക്കു വെളിച്ചം വീശിയത്.കുട്ടി പഠനത്തിൽ പിന്നോട്ട് പോയത് ശ്രദ്ധയിൽപെട്ട മാതാപിതാക്കൾ കുട്ടിയുടെ ഫോൺ വിളികൾ നിരീക്ഷിച്ചിരുന്നു. ഇതോടെയാണ് വിവാഹിതനും തന്നേക്കാൾ ഇരട്ടി പ്രായമുള്ള യുവാവുമായി മകൾ സൗഹൃദത്തിലാണെന്ന് മാതാപിതാക്കൾക്ക് …

നവരാത്രി: ചൊവ്വാഴ്ച പൊതുഅവധി

തിരുനന്തപുരം: നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി 30 -നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മൂന്നു ദിവസം തുടർച്ചയായി അവധി ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഫ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പുസ്തക പൂജക്കു സ്കൂളുകൾ പ്രവർത്തി ദിവസമായിരുന്നതിൽ ചില സംഘടനകൾ പ്രതിഷേധിച്ചിരുന്നു.

സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: ശനിയാഴ്ച നടക്കാനിരുന്ന സംസ്ഥാന തിരുവോണം ബംബർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ നാലിനു മാറ്റി വച്ചു. ശക്തമായ മഴ മൂലം ടിക്കറ്റ് വിൽപ്പന മന്ദഗതിയിലായിരുന്നുവെന്നും ജി.എസ്.ടി. വിൽപ്പനക്കു തടസ്സമുണ്ടാക്കിയെന്നുമുള്ള പരാതികളെത്തുടർന്നാണിത്. നറുക്കെടുപ്പ് ഒക്ടോബർ നാലിനു നടക്കുമെന്നു ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

ബി എസ് എന്‍ എല്‍ 4 ജി ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി

ന്യൂഡല്‍ഹി: ബി എസ് എന്‍ എല്‍ ശനിയാഴ്ച മുതല്‍ രാജ്യവ്യാപകമായി ഫോര്‍ ജി സേവനം ആരംഭിക്കുന്നു. ഫൈവ് ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നോടിയായാണിത്. ഇതിനുള്ള തയ്യാറെടുപ്പ് ബി എസ് എന്‍ എല്‍ തുടരുകയാണ്. 5 ജി സേവനങ്ങള്‍ക്കുള്ള പദ്ധതികള്‍ ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുടമായ എ റോബര്‍ട്ട് ജെ രവി വെളിപ്പെടുത്തി.ഫോര്‍ജി നെറ്റ് വര്‍ക്ക് രാജ്യവ്യാപകമായി ഈ മാസം അവസാനത്തോടെ ലഭ്യമാവും. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി സേവനങ്ങള്‍ നടപ്പാക്കുന്നത്. …

ലഡാക്ക് പ്രക്ഷോഭം: പ്രക്ഷോഭകന്‍ സോനം വാങ്ചുക് അറസ്റ്റില്‍

ലേ: ലഡാക്ക് സംഘര്‍ഷത്തെത്തുടര്‍ന്നു പ്രക്ഷോഭകാരിയായ സോനം വാങ്ചുക്കിനെ അറസ്റ്റു ചെയ്തു.ലഡാക്കിനു സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് ഒരു മാസമായി സത്യാഗ്രഹസമരം നടത്തി വരുകയായിരുന്ന ഇദ്ദേഹം മറ്റു സത്യാഗ്രഹികളില്‍ രണ്ടുപേര്‍ അവശനിലയില്‍ ആശുപത്രിയിലായതിനെത്തുടര്‍ന്നു സമരപ്പന്തലില്‍ തടിച്ചു കൂടിയ യുവാക്കളെ പ്രകോപിപ്പിക്കുകയും അക്രമത്തിലേക്കു തിരിച്ചു വിടുകയും ചെയ്തുവെന്നാരോപിച്ചാണ് അറസ്റ്റ്.വാങ്ചുക്കിന്റെ സന്നദ്ധ സംഘടനയായ സ്റ്റുഡന്റ്‌സ് എഡ്യുക്കേഷന്‍ ആന്റ് കള്‍ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടനയുടെ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. ഈ സംഘടന വിദേശങ്ങളില്‍ നിന്നു 2010മുതല്‍ ധനസമാഹരണം നടത്തിയിരുന്നു. 2013ല്‍ രമണ്‍ മാഗ്സസെ …

ഒരു വര്‍ഷം കഴിഞ്ഞിട്ടും ജാമ്യത്തിലെടുക്കാന്‍ ആരും എത്തിയില്ല; സബ് ജയിലിലെ ടോയ്‌ലറ്റില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

തൊടുപുഴ: പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. കുമളി പുളിയക്കൂടി സ്വദേശി കുമാര്‍ (35) ആണ് ജയിലില്‍ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാന്‍ സഹതടവുകാര്‍ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാര്‍ ശുചിമുറിയില്‍ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു.2024 ല്‍ കുമളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് കുമാര്‍ അറസ്റ്റിലായത്. തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുകയായിരുന്നു. ഇതുവരെ ജാമ്യത്തിലെടുക്കാന്‍ ആരും എത്തിയിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം …

മരുമകന് നാടന്‍ ചിക്കന്‍ കഴിക്കണം, കോഴിക്ക് വച്ച വെടി ഉന്നംതെറ്റി കൊണ്ടത് അയല്‍വാസിക്ക്, ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ കോഴിക്ക് നേരെ ഉതിര്‍ത്ത വെടിയേറ്റ് അയല്‍വാസി മരിച്ചു. മേല്‍മദൂര്‍ സ്വദേശി പ്രകാശാണ് മരിച്ചത്. അണ്ണാമലൈ ആണ് വെടിയുതിര്‍ത്തത്. വെടിയേറ്റ പ്രകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ രക്തം വാര്‍ന്ന് മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാന്‍ വെടിവച്ചപ്പോള്‍ ഉന്നം തെറ്റിയതെന്ന് വെടിവച്ച അണ്ണാമലൈ പൊലീസിനോട് പറഞ്ഞു. വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച തോക്ക് ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. കള്ളക്കുറിച്ചി ജില്ലയിലെ കരിയിലൂരിനടുത്തുള്ള മേല്‍മദൂര്‍ ഗ്രാമത്തിലാണ് അണ്ണാമലൈ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ആണ് സംഭവം. വിരുന്നെത്തിയ മരുമകന് വേണ്ടി …

കസ്റ്റംസ് നടപടിക്കെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍; വാഹനം വിട്ടുകിട്ടാന്‍ നടന്‍ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള കാര്‍ കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. തന്റെ വാഹനമായ ഡിഫന്‍ഡര്‍ പിടിച്ചെടുത്ത കസ്റ്റംസ് നടപടിക്കെതിരെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജിയിലെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. ഹര്‍ജി നാളെ പരിഗണിക്കുമെന്നാണ് സൂചന.ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ …

സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താന്റെ വചനങ്ങള്‍’ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ വിവാദ നോവലായ ‘ദ സാത്താനിക് വേഴ്‌സസ്’ (സാത്താന്റെ വചനങ്ങള്‍) നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു.1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ‘ദ സാത്താനിക് വേഴ്‌സസ്’ന്റെ ഇറക്കുമതി നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ വിജ്ഞാപനം ഹാജരാക്കാതിരിക്കുകയും തുടര്‍ന്നു അത്തരമൊരു വിജ്ഞാപനം നിലവിലില്ലെന്ന നിഗമനത്തില്‍ കോടതി കേസ് അവസാനിപ്പിക്കുകയുമായിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ സാത്താന്റെ വചനങ്ങളെ ദൈവനിന്ദയായി കണ്ടതിനെ തുടര്‍ന്നു ബുക്കര്‍ സമ്മാന ജേതാവ് …

കുറ്റവാളികൾക്കെതിരെ അമേരിക്കയിൽ വധശിക്ഷ കർശനം: മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷകൾ നടപ്പാക്കി

പി പി ചെറിയാൻ ടെക്സാസ് : കുറ്റവാളികൾക്കെതിരെ അമേരിക്ക വധശിക്ഷ കർശനമാക്കുന്നു.ടെക്സസ്, അലബാമ സംസ്ഥാനങ്ങളിൽ മിനിറ്സുകളുടെ വ്യത്യാസത്തിൽ രണ്ടു വധശിക്ഷ നടപ്പാക്കി. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ ബ്ലെയ്ൻ മിലാം എന്നയാളെ മാരക വിഷം കുത്തിവെച്ചുംഗ്യാസ് സ്റ്റേഷൻ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ അലബാമയിൽ ജോഫ്രി വെസ്റ്റ് എന്നയാളെ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുമാണ് വധിച്ചത്. ഈ വർഷം ഒരേ ദിവസം രണ്ട് വധശിക്ഷകൾ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഈ വർഷം അമേരിക്കയിൽ നടപ്പാക്കിയ …

തേങ്ങ ശേഖരിക്കാന്‍ പോയ യുവാവ് തോട്ടില്‍ വീണ് മരിച്ച നിലയില്‍

മംഗളൂരു: തേങ്ങ ശേഖരിക്കാന്‍ പോയി കാണാതായ യുവാവിനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.കുന്താപുര അച്ചാടി അംബേദ്കര്‍ ഉന്നതിയിലെ താമസക്കാരനായ ശരത്(32)ആണ് മരിച്ചത്. ബുധനാഴ്ചയാണ് യുാവിവനെ കാണാതായത്. രാവിലെ വീടിന് സമീപത്തെ കരാറുകാരനൊപ്പം തെങ്ങിന്‍ തോട്ടത്തില്‍ ജോലിക്ക് പോയിരുന്നു. തോട്ടത്തില്‍ പറിച്ചിട്ട തേങ്ങകള്‍ ടെമ്പോ വാനില്‍ കയറ്റി അയച്ച ശേഷം തേങ്ങ ശേഖരിക്കാന്‍ യുവാവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ബുധനാഴ്ച കണ്ടെത്താനായില്ല. വിവരത്തെ തുടന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ, അഗ്‌നിശമന സേന …

വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ തുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു; സംഭവം മാവുങ്കാലില്‍

കാസര്‍കോട്: വ്യാപാര സ്ഥാപനത്തിന്റെ ചുമര്‍ കുത്തിത്തുരന്ന് ഒന്നര ക്വിന്റല്‍ കുരുമുളക് കവര്‍ന്നു.മാവുങ്കാല്‍ പ്രവര്‍ത്തിക്കുന്ന ആര്യദുര്‍ഗ ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്.ഷട്ടറിന്റെ പുട്ടു പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. തുടര്‍ന്നാണ് ചുമര്‍ തുരന്നതെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാവിലെയാണ് കവര്‍ച്ച വിവരം ഉടമ അറിയുന്നത്. വിവരത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെ പരിശോധന നടത്തി. സമീപത്ത് നന്നായി ചുമര്‍ തുരക്കാന്‍ ഉപയോഗിച്ച പികാസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഥാപന ഉടമ ഗുരുദത്ത് പൈയുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. …

സംസ്ഥാനത്ത് കനത്ത മഴ; ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ കാസര്‍കോട്ടും തീവ്രമഴ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. നാലുജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് …

ലഡാക്ക് മേഖലയില്‍ കര്‍ഫ്യൂ; സംഘര്‍ഷ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റും റോന്തും

ജമ്മു: ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്റെ ഭീതി മേഖലയില്‍ തുടരുന്നു. സാധാരണ നില കൈവരാത്ത സാഹചര്യത്തില്‍ മൂന്നാംദിവസമായ ഇന്നും കര്‍ഫ്യൂ തുടരുന്നു. അതിനിടെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിന് ആഭ്യന്തരവകുപ്പ് നിരവധി യോഗങ്ങള്‍ ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നാവശ്യപ്പെട്ട് ലേ അപെക്‌സ് ബോഡി ആഹ്വാനം ചെയ്ത ബന്ദിനിടെയാണ് വ്യാപകമായ അക്രമങ്ങളും തീവയ്പ്പും ഉണ്ടായത്. അക്രമങ്ങളില്‍ 4 പേര്‍കൊല്ലപ്പെട്ടിരുന്നു. 90 …