മംഗളൂരു: രണ്ടു കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം സ്വദേശി പത്തുവര്‍ഷത്തിന് ശേഷം പിടിയില്‍. മഞ്ചേശ്വരം കുളൂരിലെ അഷ്റഫി(32)നെയാണ് വിട്ടല്‍ പൊലീസ് അറസ്റ്റുചെയ്തത്.
2015 ഓഗസ്റ്റ് 7 ന് വിട്ടല്‍ ടൗണിലെ ജഗദീഷ് കാമത്തിന് നേരെ മുളകുപൊടി എറിഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് യുവാവ്. 2016 ജനുവരി 23 ന് കോള്‍നാട് ഗ്രാമത്തിലെ ഒരു വൈന്‍ ഷോപ്പ് തകര്‍ത്ത് പണം മോഷ്ടിച്ചതിനും കേസുണ്ട്. രണ്ട് കേസുകളിലും കോടതിയില്‍ ഹാജരാകാത്തതിനാല്‍ മുങ്ങി നടന്ന പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
