ബംഗളുരു: യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്. ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവാവിനോട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ മുങ്ങി എന്നാണ് പരാതി. വനിതാ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ കായികാധ്യാപകന്‍ കൂടിയായ അബൈ വി. മാത്യൂസിനെതിരെയാണ് യുവതിയുടെ പരാതി. എന്നാല്‍ എന്താണു പരാതിക്കു കാരണമെന്ന് അറിയില്ലെന്നായിരുന്നു അബൈയുടെ പ്രതികരണം. പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു അബൈ. സൗഹൃദത്തിലായ ഇരുവരും പിന്നീട് ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ച് യുവതിയെ അബൈ പേരിന് താലികെട്ടി. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചതോടെ തന്റെ ഫോണുമായി അബൈ കടന്നുകളഞ്ഞെന്ന് യുവതി ആരോപിച്ചു. അതേസമയം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളാണ് അബൈ എന്നും അത് അദ്ദേഹത്തിന്റെ സ്വഭാവമാണന്നും യുവതി പരാതിയില്‍ ആരോപിച്ചു. നിരവധി സ്ത്രീകളൊന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലുണ്ടെന്നു യുവതി പറഞ്ഞു. അബൈയുടെ ഫോണില്‍ നിന്നു പകര്‍ത്തിയതാണെന്ന് അവകാശപ്പെട്ട ഫോട്ടോകളും യുവതി പൊലീസിനു കൈമാറി. ബംഗളൂരു കൊണാനകുണ്ടേ പൊലീസാണ് കേസെടുത്തത്.
