കൊച്ചി: ഗേ ഡേറ്റിംഗ് ആപ്പുവഴി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ കൊച്ചിയില്‍ അറസ്റ്റില്‍. കണ്ണൂര്‍, മാട്ടൂര്‍ സ്വദേശികളായ മുഹമ്മദ് റബീഹ്, റിസ്വാന്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഗ്രിന്‍ഡര്‍ ആപ് വഴിയാണ് ഇരുവരും ഓര്‍ഡര്‍ സ്വീകരിച്ചത്. മരുന്നു കൈമാറാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.
വഴിയരികില്‍ എവിടെയെങ്കിലും ഒളിപ്പിച്ച് അടയാളം സഹിതം ആപ്പ് വഴി സന്ദേശം അയക്കുകയാണ് ഇരുവരുടെയും രീതിയെന്നാണ് അധികൃതര്‍ പറഞ്ഞു. സമാനരീതിയില്‍ പലര്‍ക്കും ഇവര്‍ മയക്കുമരുന്നു വിതരണം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
