സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; യൂട്യൂബർ കെ എം ഷാജഹാൻ അറസ്റ്റിൽ

തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങമനാട് എസ്എച്ച്ഒ ആക്കുളത്തെ വീട്ടിൽ നിന്നാണ് കെ എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എഫ്ഐആറിനെ കുറിച്ച് സ്‌ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന്‍ വീഡിയോ ചെയ്തത്. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസെടുത്ത കേസിലാണ് ഇപ്പോൾ കസ്റ്റഡിയിലെടുത്തത്. കെ ജെ ഷൈനിന് …

സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം; രണ്ടു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ആണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ വ്യാഴാഴ്ച മഞ്ഞ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, …

ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് കേളുഗുഡെയില്‍ തുടക്കം

കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബിജെപി സംഘടിപ്പിക്കുന്ന ഗൃഹമ്പര്‍ക്കത്തിന്റെ ജില്ലാതല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കേളുഗുഡെയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അശ്വിനി എം.എല്‍, സംസ്ഥാന കമ്മിറ്റി അംഗം വി. രവീന്ദ്രന്‍, മേഖല ജനറല്‍ സെക്രട്ടറി സുധാമാ ഗോസാഡ, ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, മനുലാല്‍ മേലോത്ത്, എന്‍. ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ജില്ലാ സെക്രട്ടറിമാരായ എന്‍.മധു, …

എന്‍ജിനീയറിങ് ബിരുദധാരി; കോളേജില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാരനൊപ്പം ലഹരി വില്‍പന, ഒമാനില്‍നിന്നുള്ള ലഹരി മാഫിയയുടെ മുഖ്യ ഏജന്റായ മലയാളി യുവതി അറസ്റ്റില്‍

കൊല്ലം: നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റിലായി. മങ്ങാട് സ്വദേശിനി ഹരിത(27)യാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ഇരുന്ന് ലഹരിക്കച്ചവടത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഹരിതയെ രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഓഗസ് 24 നാണ് വിപണിയില്‍ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎ യുമായി പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരന്‍ സിറ്റി പൊലീസിന്റെ പിടിയിയായത്. …

കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം സ്വദേശി 10 വര്‍ഷത്തിന് ശേഷം പിടിയില്‍

മംഗളൂരു: രണ്ടു കവര്‍ച്ചാ കേസുകളില്‍ പ്രതിയായ മഞ്ചേശ്വരം സ്വദേശി പത്തുവര്‍ഷത്തിന് ശേഷം പിടിയില്‍. മഞ്ചേശ്വരം കുളൂരിലെ അഷ്റഫി(32)നെയാണ് വിട്ടല്‍ പൊലീസ് അറസ്റ്റുചെയ്തത്.2015 ഓഗസ്റ്റ് 7 ന് വിട്ടല്‍ ടൗണിലെ ജഗദീഷ് കാമത്തിന് നേരെ മുളകുപൊടി എറിഞ്ഞ് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് യുവാവ്. 2016 ജനുവരി 23 ന് കോള്‍നാട് ഗ്രാമത്തിലെ ഒരു വൈന്‍ ഷോപ്പ് തകര്‍ത്ത് പണം മോഷ്ടിച്ചതിനും കേസുണ്ട്. രണ്ട് കേസുകളിലും കോടതിയില്‍ ഹാജരാകാത്തതിനാല്‍ മുങ്ങി നടന്ന പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു

കോഴിക്കോട്: സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു. സമസ്ത നേതാക്കളെ അപമാനിച്ച് നാസര്‍ ഫൈസി കൂടത്തായി പ്രസ്താവന നടത്തുന്നുവെന്ന് കാണിച്ച് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയം യോഗം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് കൂടത്തായി രാജിവച്ചത്.

കുണ്ടംകുഴിയില്‍ വീണ്ടും 200 രൂപയുടെ കള്ളനോട്ട് പ്രചരിക്കുന്നു

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 200 രൂപയുടെ കള്ളനോട്ട് വ്യാപകമായി പ്രചരിക്കുന്നതായി വിവരം. കുണ്ടംകുഴിയിലാണ് വ്യാജനോട്ട് നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തുന്നത്. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ നോട്ടാണെന്നേ കരുതൂ. നിരവധി പേരാണ് ഇതിനകം തന്നെ കബളിപ്പിക്കപ്പെട്ടത്. അതേസമയം പ്രചരിക്കുന്നത് ഫാന്‍സി കറന്‍സിയാണെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്നവിവരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം മനോരഞ്ജന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് വ്യാജനോട്ടിലുള്ളത്. പണം ഇടപാട് ചെയ്യുമ്പോള്‍ നോട്ടുകള്‍ കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തണണെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. ഇതുസംബന്ധിച്ച് സോഷ്യല്‍ …

വളയിട്ട കൈകളാല്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് കുടുംബശ്രീ

കരിന്തളം: വളയിട്ട കൈകളാല്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഒരു പ്രദേശത്താകെ പൂക്കളുടെ വസന്തോല്‍സവം തീര്‍ത്തിരുന്ന ചെണ്ടുമല്ലി കൃഷി വിളവെടുത്തു. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ വാര്‍ഡ് 14 കോയിത്തട്ട സ്വരലയ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ ജെ എല്‍ ജി യുടെ ചെണ്ടുമല്ലിയാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിളവെടുപ്പ് നടത്തിയത്. വിവിധ വര്‍ണ്ണങ്ങളില്‍ ഉള്ള ചെണ്ടുമല്ലി പൂവുകള്‍ വിശാലമായ പ്രദേശത്ത് പരന്നു കിടക്കുന്നത് കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. പരിപാടിയില്‍ എഡിഎസ് സെക്രട്ടറി വിവി യശോധ, എ ഡി …

പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട കവര്‍ച്ചാ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍

പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികില്‍സയിലിരിക്കെ രക്ഷപ്പെട്ട കവര്‍ച്ചാ കേസിലെ പ്രതി മണിക്കൂറുകള്‍ക്കകം പിടിയില്‍. കൊല്ലം സ്വദേശിയായ ബാബു എന്ന തീവെട്ടി ബാബു(60)വിനെയാണ് പരിയാരം ഏമ്പേറ്റ് ഗ്രൗണ്ടിന് സമീപം വെച്ച് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ബാബു പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. പയ്യന്നൂരില്‍ വഴിയാത്രക്കാരന്റെ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് ബാബു പൊലീസിന്റെ പിടിയിലായത്. 60 ല്‍പരം കവര്‍ച്ചാ കേസുകളില്‍ …

സര്‍വ്വീസ് വയറില്‍ വീണു കിടന്ന ഓല മാറ്റുന്നതിനിടയില്‍ അപകടം; ഉദുമയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍കോട്: സര്‍വ്വീസ് വയറിനു മുകളിലേയ്ക്ക് വീണു കിടന്ന ഓല മാറ്റുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഉദുമ, നാലാംവാതുക്കല്‍ റോഡിലെ വലിയ വളപ്പില്‍ അശ്വിന്‍(18) ആണ് മരിച്ചത്. കിണറിന്റെ ആള്‍മറയില്‍ കയറി നിന്ന് വയറിനു മുകളിലെ ഓലമാറ്റുന്നതിനിടയില്‍ ഷോക്കടിച്ച് കിണറ്റിലേയ്ക്ക് വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മുന്‍ പ്രവാസിയും തനിമ ഹോട്ടല്‍ ഉടമയുമായ അരവിന്ദന്‍ -അംബുജാക്ഷി ദമ്പതികളുടെ മകനാണ് അശ്വിന്‍.

ഒരുമിച്ച് താമസം; യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി, മലയാളിയായ കായികാധ്യാപകനെ തെരയുന്നു

ബംഗളുരു: യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ കേസ്. ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവാവിനോട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ മുങ്ങി എന്നാണ് പരാതി. വനിതാ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നഗരത്തിലെ പ്രമുഖ സ്‌കൂളിലെ കായികാധ്യാപകന്‍ കൂടിയായ അബൈ വി. മാത്യൂസിനെതിരെയാണ് യുവതിയുടെ പരാതി. എന്നാല്‍ എന്താണു പരാതിക്കു കാരണമെന്ന് അറിയില്ലെന്നായിരുന്നു അബൈയുടെ പ്രതികരണം. പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു അബൈ. സൗഹൃദത്തിലായ ഇരുവരും പിന്നീട് …

കുമ്പള ടൗണിലെ അനധികൃത കെട്ടിട നിര്‍മ്മാണം: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

കുമ്പള: കുമ്പള ടൗണിലെ അനധികൃത കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചും അതിനു പഞ്ചായത്തു ഭരണസമിതി ഒത്താശ നല്‍കുന്നെന്ന പരാതിയെക്കുറിച്ചും വിജിലന്‍സ് അന്വേഷണമാരംഭിച്ചു.വിജിലന്‍സ് ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ ഇന്നു (വ്യാഴാഴ്ച) രാവിലെ പഞ്ചായത്ത് ഓഫീസിലെത്തിയ വിജിലന്‍സ് സംഘം കെട്ടിട നിര്‍മ്മാണത്തെക്കുറിച്ചും അതിനു പഞ്ചായത്ത് നല്‍കിയ അനുമതിയെ കുറിച്ചുമുള്ള ഫയലുകള്‍ പരിശോധിക്കുകയും കൂടുതല്‍ അന്വേഷണമാവശ്യമുള്ള ഫയലുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ആരോപണ വിധേയമായ ടൗണിലെ ചില കെട്ടിടങ്ങള്‍ അളന്നു പരിശോധിച്ചു.കുമ്പള പഞ്ചായത്ത് അനധികൃത കെട്ടിടങ്ങള്‍ക്കു നിര്‍മ്മാണാനുമതിയും അത്തരത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു കെട്ടിടം പൂര്‍ത്തിയായതിന്റെ …

വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രാജിവച്ചു

കല്‍പറ്റ: വിവാദങ്ങള്‍ക്കിടെ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രാജിവച്ചു.എന്‍എം വിജയന്റെ മരണമുള്‍പ്പെടെ ജില്ലയിലെ കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് എന്‍ ഡി അപ്പച്ചന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. വയനാട്ടിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് കെപിസിസിയ്ക്ക് ലഭിച്ചു. മുള്ളന്‍കൊല്ലിയിലെ അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. അതേസമയം സ്വയം രാജിവച്ചതാണെന്നും ബാക്കി കാര്യം കെപിസിസി നേതൃത്വം അറിയിക്കുമെന്നും അപ്പച്ചന്‍ പ്രതികരിച്ചു. ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയെത്തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, …

കശുമാങ്ങയില്‍ നിന്ന് ശര്‍ക്കര വികസിപ്പിച്ചെടുത്തു; പ്രമേഹ രോഗികള്‍ക്കും കഴിക്കാം

പുത്തൂര്‍: കശുമാങ്ങയില്‍നിന്ന് തയ്യാറാക്കിയ പുതിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം ഉടന്‍ വിപണിയിലെത്തുന്നു. പുത്തൂരിലെ കശുവണ്ടി ഗവേഷണ ഡയരക്ടറേറ്റാണ് തേനിന് സമാനമായ രുചിയുള്ള പ്രകൃതിദത്ത മധുരപലഹാരമായ ‘ജോണി’ (ദ്രാവക) ശര്‍ക്കര വികസിപ്പിച്ചെടുത്തത്. പൂര്‍ണ്ണമായും കശുമാങ്ങാ ജ്യൂസില്‍ നിന്നാണ് ശര്‍ക്കര നിര്‍മ്മിക്കുന്നത്. ഇത് പ്രമേഹരോഗികള്‍ക്ക് പോലും കഴിക്കാമെന്ന പ്രത്യേകതയുണ്ട്. ഈ ഉല്‍പ്പന്നത്തിന് പേറ്റന്റ് നേടിയിട്ടുണ്ട്. കശുമാങ്ങയില്‍ നിന്ന് ജ്യൂസ് വേര്‍തിരിച്ചെടുക്കുക, അതിന്റെ പോഷകങ്ങള്‍ കേന്ദ്രീകരിക്കുക, ശര്‍ക്കരയാക്കി മാറ്റുക എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമായ ഈ ശര്‍ക്കര …

കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു; 60ല്‍പ്പരം കേസുകളില്‍ പ്രതിയാണ് രക്ഷപ്പെട്ട ബാബു എന്ന തീവെട്ടി ബാബു

പയ്യന്നൂര്‍: 60ല്‍പ്പരം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയായ ബാബു എന്ന തീവെട്ടി ബാബു (60) ആണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.15 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് രക്ഷപ്പെട്ടത്.പയ്യന്നൂരില്‍ വഴിയാത്രക്കാരന്റെ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടിയ കേസില്‍ രണ്ടാഴ്ച മുമ്പാണ് ബാബു പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ ബാബുവിനു ഗുരുതരമായ രോഗം ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സ …

പണ്ഡിത് ദീന്‍ ദയാല്‍ ഉപാധ്യായ ജയന്തി ആഘോഷം; കാസര്‍കോട്ടെ പരിപാടി എം ടി രമേശ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന പണ്ഡിത് ദീന്‍ദയാല്‍ ഉപാധ്യായ ജയന്തി പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി തുടങ്ങി വിവിധ നേതാക്കള്‍ സംബന്ധിച്ചു.കാസര്‍കോട് നഗരത്തിലെ ജനസമ്പര്‍ക്ക പരിപാടിയും എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന വിവിധ മോര്‍ച്ചകളുടെ യോഗത്തിലും അദ്ദേഹം സംബന്ധിക്കും.

പ്രണയനൈരാശ്യം: പുഴയില്‍ചാടി ആത്മഹത്യ ചെയ്യാന്‍ എത്തിയ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് എസ്‌ഐ, വീഡിയോ വൈറലായി

തിരുവനന്തപുരം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനു രക്ഷകരായി പൊലീസ്.ബുധനാഴ്ച രാത്രി ആറ്റിങ്ങല്‍, അയിലാം പാലത്തിലാണ് സംഭവം. ആറ്റിങ്ങല്‍ എസ്.ഐ ജിഷ്ണുവും അസി.സബ് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ പിള്ളയും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് അയിലാംപാലത്തില്‍ എത്തിയത്. ഈ സമയത്ത് പാലത്തിന്റെ കൈവരിയില്‍ കയറി നില്‍ക്കുകയായിരുന്നു യുവാവ്. ഇതു കണ്ട് എസ്.ഐ വാഹനം നിര്‍ത്തുകയും യുവാവിന്റെ അരികിലേക്ക് എത്തി അനുനയിപ്പിക്കുകയായിരുന്നു.യുവാവിനെ രക്ഷപ്പെടുത്തിയ എസ്.ഐ അരികില്‍ ഇരുത്തി പ്രശ്‌നം ചോദിച്ചറിഞ്ഞു. പ്രണയനൈരാശ്യമാണ് ആത്മഹത്യാശ്രമത്തിനു കാരണമായതെന്നാണ് യുവാവ് എസ്.ഐയോട് വിശദീകരിച്ചത്. …

മയങ്ങാനുള്ള മരുന്നു കഴിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്ലാനി മുക്ക് സ്വദേശി സതീശന്റെ മകള്‍ എസ്എല്‍ വൃന്ദ(19) ആണ് മരിച്ചത്. വീട്ടില്‍ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ നിന്നും മയങ്ങാനുള്ള മരുന്നു കുപ്പി കണ്ടെത്തിയിരുന്നു. മരുന്നിന്റെ അമിത ഉപയോഗമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.