ദേശീയപാതയില്‍ അപകടം പതിവാകുന്നു; നീലേശ്വരത്തിനും എരിയാലിനും പിന്നാലെ കാഞ്ഞങ്ങാട് സൗത്തിലും ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം. മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. കാഞ്ഞങ്ങാട് സൗത്തില്‍ നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു, ലോറി പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവറും ക്ലീനറും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.നീലേശ്വരം, കരുവാച്ചേരിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സമാന അപകടം ഉണ്ടായിരുന്നു. സര്‍വ്വീസ് റോഡില്‍ നിന്നു മെയിന്‍ റോഡിലേയ്ക്ക് കയറുന്നതിനിടയില്‍ നിയന്ത്രണം വിട്ട ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഏതാനും ദിവസം മുമ്പ് കാസര്‍കോട്, …

വിശ്രമജീവിതം നയിക്കുന്ന മലയാള യക്ഷഗാന കുലപതിയെ എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി സന്ദര്‍ശിച്ചു

കാസര്‍കോട്: വിശ്രമ ജീവിതം നയിക്കുന്ന മലയാളം യക്ഷഗാനത്തിന്റെ കുലപതികളില്‍ ഒരാളും പ്രമുഖ യക്ഷഗാന കലാകാരനും റിട്ട. ഹെഡ്മാസ്റ്ററുമായ അഡ്ക്ക ഗോപാലകൃഷ്ണ ഭട്ടിനെ (92)എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി അദ്ദേഹത്തിന്റെ വീട്ടിലെത്തി ആരോഗ്യം ജീവിതം ആശംസിച്ചു. ആരോഗ്യ വിവരങ്ങളും ജീവിത രീതിയും ചോദിച്ചറിഞ്ഞു. പിന്നീട് മന്ത്രാക്ഷത നല്കി അദ്ദേഹത്തെ അനുഗ്രഹിച്ച്ആശീര്‍വദിച്ചു. ഗോപാല കൃഷ്ണ ഭട്ടിനോട് സ്വാമികള്‍ അദ്ദേഹത്തിന്റെ കലാ ജീവിത അനുഭവങ്ങള്‍ ആരാഞ്ഞു. ഭട്ട് കലാരംഗം സമ്മാനിച്ച അവിസ്മരണീയമായ ഓര്‍മകള്‍ പങ്കുവച്ചു. സന്ദര്‍ശനത്തിന് സ്വാമിജിയോടു അതിയായ സന്തോഷം അറിയിച്ചു.

സ്‌കൂള്‍ കായിക മേളയ്ക്കിടയില്‍ കുഴഞ്ഞു വീണ് മരിച്ച ഹസന്‍ റസയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: സ്‌കൂള്‍ കായിക മേളയ്ക്കിടയില്‍ കുഴഞ്ഞു വീണു മരിച്ച ഹസന്‍ റസയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചൊവ്വാഴ്ച വൈകുന്നേരം വരെ കുഞ്ഞു പൂമ്പാറ്റയെ പോലെ സ്‌കൂള്‍ മുറ്റത്ത് പാറി നടന്ന ഹസന്‍ റസയുടെ ആകസ്മിക വിയോഗം ഉള്‍ക്കൊള്ളാനാകാതെ കണ്ണീരൊഴുക്കുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും.മംഗല്‍പ്പാടി ജി ബി എല്‍ പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിയായ ഹസന്‍ റസ ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. ഉത്തര്‍പ്രദേശ്, മുര്‍ഷിദാബാദ്, ദേവ്പൂര്‍ സ്വദേശി ഇന്‍സാഫലി- ജാസ്മിന്‍ ദമ്പതികളുടെ മകനാണ്. സഹോദരി: …

നുള്ളിപ്പാടിയിലെ ശ്രീദേവി പ്രിന്റേര്‍സ് ഉടമ എ ഗംഗാധരന്‍ അന്തരിച്ചു

കാസര്‍കോട്: നുള്ളിപ്പാടിയിലെ ശ്രീദേവി പ്രിന്റേര്‍സ് ഉടമ, പാറക്കട്ട, ശ്രീശൈലത്തിലെ എ ഗംഗാധരന്‍ (73) അന്തരിച്ചു. ബുധനാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം.ഭാര്യ: ജാനകി. മക്കള്‍: സനത്(ഗള്‍ഫ്), സജിത്ത് (യൂക്കോബാങ്ക് കണ്ണൂര്‍). മരുമക്കള്‍: ശീതള്‍, ചാര്‍മ്മിള. സഹോദരങ്ങള്‍: നാഗേഷ്, മോഹിനി, നിര്‍മ്മല, പരേതരായ കൃഷ്ണന്‍, സുരേഷ്.

വാതില്‍ തുറന്നുവെച്ചും, കെട്ടിവെച്ചും കര്‍ണാടക കെഎസ്ആര്‍ടിസി: മോട്ടോര്‍ വാഹന വകുപ്പ് നടപടി കേരള കെഎസ്ആര്‍ടിസിയില്‍ ഒതുങ്ങുന്നതായി പരാതി

കാസര്‍കോട്: വാതിലടക്കാന്‍ വിട്ടുപോകുന്ന കേരള കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വലിയ പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് വാതില്‍ തുറന്നു വെച്ചും, കെട്ടിവെച്ചും മിന്നിപ്പായുന്ന കര്‍ണാടക സ്റ്റേറ്റ് ബസ്സുകള്‍ നോക്കിനിക്കുന്നെന്നു പരാതി.കാസര്‍കോട് -മംഗളൂരു ദേശീയപാതയില്‍ സര്‍വീസ് നടത്തുന്ന കര്‍ണാടക കെഎസ്ആര്‍ടിസി ബസ്സുകള്‍ വാതില്‍ തുറന്നിട്ടാണ് സര്‍വീസ് നടത്തുന്നതെന്നാണ് ആക്ഷേപം. ചില ബസ്സുകളിലെ വാതിലുകള്‍ കെട്ടി വയ്ക്കുന്നുമുണ്ട്.കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ കാസര്‍കോട് – മംഗളൂരു റൂട്ടില്‍ അശ്രദ്ധയിലും, അമിതവേഗതയിലുമാണ് സര്‍വീസ് നടത്തുന്നതെന്നു പരാതിയുണ്ട്. തലപ്പാടിയില്‍ കഴിഞ്ഞമാസം കര്‍ണാടക …

പെരിയയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; കാപ്പ കേസ് പ്രതി രാത്രിയില്‍ മുക്കൂടില്‍ പിടിയിലായി

കാസര്‍കോട്: നരഹത്യാശ്രമ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ കേസില്‍ അറസ്റ്റില്‍. അജാനൂര്‍, തെക്കുപുറത്തെ ടി എം സമീര്‍ എന്ന ലാവാ സമീറി(42)നെയാണ് ഡിവൈ എസ് പി സി കെ സുനില്‍കുമാറിന്റെ സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറും ചേര്‍ന്ന് പിടികൂടിയത്.നിരവധി കേസുകളില്‍ പ്രതിയായതോടെയാണ് സമീറിനെതിരെ കാപ്പ ചുമത്തിയത്. ഈ വിവരമറിഞ്ഞ് സമീര്‍ ഒളിവില്‍ പോവുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ബംഗ്‌ളൂരു, മുംബൈ എന്നിവിടങ്ങളിലും ഒരു തവണ നേപ്പാളിലും ഒളിവില്‍ കഴിഞ്ഞു. വാട്‌സ് ആപ്പ് കോളുകള്‍ വഴിയാണ് …

കോളേജിലേയ്ക്ക് പോയ ഫാത്തിമത്ത് ഷഹലയെ കാണാതായി; കൊല്ലങ്കാനയിലെ റഷീദിനൊപ്പം പോയതായി സംശയം

കാസര്‍കോട്: കോളേജിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കാഞ്ഞങ്ങാട്ടെ ഒരു കോളേജിലെ ഒന്നാംവര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ഷഹല (19)യെ ആണ് കാണാതായത്. ചെമ്മട്ടംവയല്‍ സ്വദേശിനിയാണ്.തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് ഫാത്തിമത്ത് ഷഹല പതിവുപോലെ കോളേജിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫാത്തിമത്ത് ഷഹല കാസര്‍കോട്, കൊല്ലങ്കാന സ്വദേശിയായ റഷീദ് എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്ന മാതാവ് റഷീദ ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് …

റബ്ബര്‍ തോട്ടത്തില്‍ കൈകാലുകള്‍ ചങ്ങലകൊണ്ട് ബന്ധിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം

കൊല്ലം: റബ്ബര്‍ തോട്ടത്തില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണ്ണമായും അഴുകിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കൈകാലുകള്‍ ചടങ്ങലകൊണ്ട് ബന്ധിച്ച നിലയിലാണ്.പുനലൂര്‍, മുക്കടവ് മലയോര ഹൈവേയ്ക്ക് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കാന്താരി മുളക് ശേഖരിക്കാന്‍ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലി ഇല്ലാത്തതിനാല്‍ തോട്ടം കാടുമൂടി കിടക്കുകയാണ്. കൈകാലുകള്‍ ബന്ധിക്കാന്‍ ഉപയോഗിച്ച ചങ്ങലയുടെ ഒരറ്റം മരത്തില്‍ കെട്ടിയ നിലയിലുമാണ്. വിവരമറിഞ്ഞ് പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

67-ാമത്‌ സംസ്ഥാന സ്‌കൂള്‍ ഗെയിംസ്; പൊയിനാച്ചി പറമ്പിലെ ദക്ഷദേവനന്ദിന് സ്വര്‍ണ്ണമെഡല്‍

കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ സമാപിച്ച 67 -മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പൊയ്‌നാച്ചി പറമ്പിലെ ദക്ഷദേവനന്ദിനു സ്വര്‍ണ മെഡല്‍ ലഭിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളില്‍ 11ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. അണ്ടര്‍ 78 കിലോ വിഭാഗത്തില്‍ ജമ്മു കാശ്മീരില്‍ നടക്കുന്ന ദേശീയ സ്്കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി ദക്ഷദേവനന്ദ് മത്സരിക്കും. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ അണ്ടര്‍ 78 കിലോ വിഭാഗത്തിലാണ് ദക്ഷദേവനന്ദന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ദേശീയതലത്തില്‍ മത്സരിച്ചിരുന്നു. പഠനത്തിലും ദക്ഷദേവനന്ദ് മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പത്താംതരം …

ഓട്ടോയ്ക്കു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ആസിഡ് കഴിച്ച ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ഓട്ടോയ്ക്കു പിന്നില്‍ കാറിടിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബേത്തൂര്‍പ്പാറ, പള്ളഞ്ചിയിലെ പരേതനായ ശേഖരന്‍ നായരുടെ മകന്‍ അനീഷ് (40)ആണ് ബുധനാഴ്ച രാവിലെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരമാണ് അനീഷ് ആസിഡ് കഴിച്ചത്. വിദ്യാര്‍ത്ഥികളെയും കൊണ്ട് ബേത്തൂര്‍പ്പാറയില്‍ നിന്നു പള്ളഞ്ചിയിലേയ്ക്ക് പോവുകയായിരുന്നു അനീഷ്. ബേത്തൂര്‍പ്പാറ സ്‌കൂളിനു സമീപത്ത് വച്ച് അനീഷിന്റെ ഓട്ടോയുടെ പിന്നില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ ബേത്തൂര്‍പ്പാറ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ …

ഒരാഴ്ച മുമ്പ് കാണാതായ 17 കാരൻ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടില്‍ മിനിയുടെ മകന്‍ ടിബിന്‍ ടിനുവിനെ (17)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ സപ്തംബര്‍ 15 മുതല്‍ ടിബിനെ കാണാതായിരുന്നു. പരാതിയെ തുടർന്ന് കുടിയാന്‍മല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ടിനുവിന്റെയും മിനിയുടെയും മകനാണ്. സഹോദരങ്ങള്‍: മായ, ടിന്‍സ്.

മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലുള്ള വീട്ടിലും പരിശോധന; ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു, നടന് സമൻസ് നൽകും

കൊച്ചി: ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ റജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് നിർദേശം നൽകും. കൃത്യമായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കസ്റ്റംസ് തീരുമാനം. ദുൽഖർ സൽമാന്റെ വീട്ടിൽ നിന്ന് ഡിഫൻഡറും ലാൻഡ് ക്രൂസറുമാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതിൽ തൃശൂർ റജിസ്ട്രേഷനിലുള്ള ലാൻഡ് ക്രൂസർ ദുൽഖറിന്റെ പേരിലല്ല. ഇതിന്റെ ഉടമയാര് എന്ന് കസ്റ്റംസ് അന്വേഷണമാരംഭിച്ചു. മറ്റ് രണ്ടു വാഹനങ്ങൾക്കായുള്ള അന്വേഷണവും തുടരുകയാണ്. …