കൊല്ലം: റബ്ബര്‍ തോട്ടത്തില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പൂര്‍ണ്ണമായും അഴുകിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കൈകാലുകള്‍ ചടങ്ങലകൊണ്ട് ബന്ധിച്ച നിലയിലാണ്.
പുനലൂര്‍, മുക്കടവ് മലയോര ഹൈവേയ്ക്ക് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. കാന്താരി മുളക് ശേഖരിക്കാന്‍ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലി ഇല്ലാത്തതിനാല്‍ തോട്ടം കാടുമൂടി കിടക്കുകയാണ്. കൈകാലുകള്‍ ബന്ധിക്കാന്‍ ഉപയോഗിച്ച ചങ്ങലയുടെ ഒരറ്റം മരത്തില്‍ കെട്ടിയ നിലയിലുമാണ്. വിവരമറിഞ്ഞ് പുനലൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
