ന്യൂഡല്‍ഹി: ഡെല്‍ഹിയിലെ സ്വയംപ്രഖ്യാപിത ആള്‍ദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതിയെന്ന പാര്‍ത്ഥ സാര്‍ത്തിക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.
ഡെല്‍ഹിയിലെ ഒരു മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിരവധി വിദ്യാര്‍ത്ഥിനികള്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിനു പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതികളില്‍ ഡെല്‍ഹി പൊലീസ് കേസെടുക്കുകയും പ്രതിക്കുവേണ്ടി അന്വേഷണവും തിരച്ചിലും തുടരുകയാണ്. ഇതിനിടയില്‍ ചൈതന്യാനന്ദ ഒളിവിലാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു മാനേജിംഗ് കമ്മിറ്റി അംഗമാണ് പ്രതി.
ഡെല്‍ഹിയിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ് മെന്റിലെ 32 പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ വിദ്യാര്‍ത്ഥികളില്‍ നിന്നു ഡെല്‍ഹി വസന്ത് ക്ലബ്ബ് നോര്‍ത്ത് പൊലീസ് മൊഴിയെടുത്തു. ഇവരില്‍ 17 പേര്‍ സ്വാമിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചില ഫാക്കല്‍റ്റി അംഗങ്ങള്‍ അദ്ദേഹത്തിനു വഴങ്ങാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സ്വാമിക്കെതിരെ മൊഴി നല്‍കിയ 17 വിദ്യാര്‍ത്ഥിനികളില്‍ 16 പേര്‍ മജിസ്‌ട്രേട്ടിനു മുന്നിലും മൊഴി നല്‍കിയിട്ടുണ്ട്. ഡെല്‍ഹിയിലെ അതിപ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമാണ് ആരോപണ വിധേയമായിട്ടുള്ളത്.
