ആദ്യകാല ബസ് കണ്ടക്ടര്‍ പേരൂരിലെ ബി. സുകുമാരന്‍ അന്തരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്, അമ്പലത്തറയിലെ ആദ്യകാല ബസ് കണ്ടക്ടര്‍ പേരൂരിലെ ബി സുകുമാരന്‍ (58) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: ശ്രീഹരി (ബംഗ്‌ളൂരു), നവനീത. മരുമകന്‍: രാജു(അമ്പലത്തറ). സഹോദരന്‍: ചന്ദ്രന്‍.

നീലേശ്വരത്ത് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; അപകടം കരുവാച്ചേരിയില്‍

കാസര്‍കോട്: നീലേശ്വരം കരുവാച്ചേരിയില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു പഴയ കടലാസുകളുമായി എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സര്‍വ്വീസ് റോഡില്‍ നിന്നു പ്രധാന റോഡിലേയ്ക്ക് കടക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അപകടസമയത്ത് മറ്റു വാഹനങ്ങളൊന്നും റോഡില്‍ ഇല്ലാതിരുന്നതിനാല്‍ ആണ് വലിയ അപകടം ഒഴിവായത്.

കോട്ടരുവത്തെ വള്ളിയോടന്‍ കൃഷ്ണന്‍നായര്‍ അന്തരിച്ചു

കാസര്‍കോട്: പരവനടുക്കം, കോട്ടരുവത്തെ വള്ളിയോടന്‍ കൃഷ്ണന്‍ നായര്‍ (75)അന്തരിച്ചു. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ മേലത്ത് ചന്തുനായര്‍- വള്ളിയോടന്‍ പൊന്നമ്മ അമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ: മേലത്ത് നിര്‍മ്മല. മക്കള്‍: പ്രഭാത് മേലത്ത് (ചെമ്മനാട് ഗവ. എച്ച് എസ് എസ്), പ്രതീഷ് മേലത്ത് (യു എ ഇ), പ്രജിത്ത് മേലത്ത്(ഐശ്വര്യ ഓഫ്‌സെറ്റ് പ്രസ് ഉടമ കാസര്‍കോട്), പ്രജീഷ മേലത്ത് (അരമങ്ങാനം), പരേതനായ പ്രദോഷ് മേലത്ത്. മരുമക്കള്‍: ടി മാലതി (പാടി), അനീഷ എ ആര്‍(കൊല്ലംപണ), ശ്രുതി എം …

ജില്ലയില്‍ ഒരൊറ്റ ദിവസം കാണാതായത് മൂന്നു പേരെ; നീലേശ്വരത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയെയും കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെയും കാണാതായി, മഞ്ചേശ്വരത്ത് കാണാതായത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ

കാസര്‍കോട്: ജില്ലയിലെ മൂന്നു പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്നു പേരെ കാണാതായി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉപ്പള, ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയും ഉപ്പള, പാറക്കട്ട സ്വദേശിയുമായ 12 കാരനെ തിങ്കളാഴ്ച രാവിലെയാണ് കാണാതായത്. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി സ്‌കൂളില്‍ എത്തിയിട്ടില്ലെന്നു വ്യക്തമായി. മാതാവ് നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കാഞ്ഞങ്ങാട്, കൊട്രച്ചാല്‍ സ്വദേശിനിയും പടന്നക്കാട് സി കെ നായര്‍ …

കാസർകോട് നഗരത്തിൽ വൻ തീപിടിത്തം; അശ്വിനി നഗറിലെ സ്കിൻ ആന്റ് കിഡ്സ് കെയർ ക്ലിനിക്കിലാണ് അഗ്നിബാധ, ഫർണിച്ചറുകളും ഉപകരണങ്ങളും കത്തി നശിച്ചു

കാസർകോട്: നഗരത്തിലെ അശ്വിനി നഗറിൽ വൻ തീപിടിത്തം. മില ഷോപ്പിംഗ് സെന്ററിലെ ഡോ. ഗോപാലകൃഷ്ണ, ഭാര്യ ഡോ. സുധാ ഭട്ട്‌ എന്നിവരുടെ സ്പർശ സ്കിൻ ആൻഡ് കിഡ്സ് കെയർ ക്ലിനിക്കിലാണ് തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ഫർണിച്ചറുകളും ഉപകരണങ്ങളും അഗ്നിക്കിരയായി. അഗ്നിരക്ഷാസേന എത്തി ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീ അണച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. കെട്ടിടത്തിന്റെ സമീപത്തെ ഹോട്ടൽ തൊഴിലാളികളാണ് ക്ലിനിക്കിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഉടൻതന്നെ കാസർകോട് അഗ്നി രക്ഷാ …

ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി ദേശീയപാതയോരത്ത് വളർത്തിയ നിലയിൽ, കണ്ടെത്തിയത് മഞ്ചേശ്വരത്ത്; എക്സൈസ് അന്വേഷണം ആരംഭിച്ചു

കാസർകോട്: ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി ദേശീയപാതയുടെയരികിൽ വളർത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ദേശീയപാതയിലെ സർവീസ് റോഡിന് സമീപത്തെ ട്രക്ക് പാർക്കിംഗ് ഏരിയയിൽ ആണ് മൂന്നടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. വിവരത്തെ തുടർന്നു കുമ്പള എക്സൈസ് അധികൃതർ സ്ഥലത്തെത്തി. എക്സൈസ് ഇൻസ്പെക്ടർ കെ വി ശ്രാവണും സംഘവും ചെടി കസ്റ്റഡിയിലെടുത്തു. ഒരു എൻഡിപിഎസ് കേസും രജിസ്റ്റർ ചെയ്തു. ചെടി വളർത്തിയത് ആരാണെന്ന് അറിയാത്തതിനാൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ കെ വി …

മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ

മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍ ഒരു കാലത്തെ കാമുക പരിവേഷമായത് ചെമ്മീനിലെ പരീക്കുട്ടി എന്ന കഥാപാത്രമായിരുന്നെങ്കിലും ക്ഷോഭിക്കുന്ന യുവാവായും കടുപ്പക്കാരനും സ്നേഹസമ്പന്നനുമായ അച്ഛനും അപ്പൂപ്പനുമായൊക്കെ പല കാലങ്ങളിലായി സ്ക്രീനില്‍ മധു നിറഞ്ഞുനിന്നു. രമണനും ദേവദാസുമെല്ലാം കണ്ണീരണിയിച്ചിട്ടുണെങ്കിലും മലയാളത്തിലെ നിരാശാകാമുകന്മാർക്ക് ഇന്നും പരീക്കുട്ടിയുടെ മുഖമാണ്. പ്രണയനൈരാശ്യത്തിന്റെ ഏറ്റവും തീവ്രമായഭാവങ്ങൾ മലയാളികൾ കണ്ടത് പരീക്കുട്ടിയുടെ മുഖത്താണ്. 1933 …

സിനിമ തോല്‍ക്കും സാഹസികത; വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ ഒളിച്ച് 13 കാരന്‍; യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്; അത്ഭുതകരം ഈ രക്ഷപ്പെടൽ

ന്യൂഡല്‍ഹി: സിനിമയില്‍ പോലും കാണാത്ത അതിസാഹസികതയുടെയും രക്ഷപ്പെടലിന്റെ റിപ്പോര്‍ട്ടുകളാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്നത്. അതും വെറും 13 വയസ് മാത്രം പ്രായമുള്ള അഫ്ഗാന്‍ ബാലന്റെ അതിജീവനത്തിന്റെ കഥ. കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ കയറിപ്പറ്റിയ അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. അഫ്ഗാന്‍ എയര്‍ലൈന്‍സായ കാം എയറിലായിരുന്നു കുട്ടിയുടെ രണ്ട് മണിക്കൂറോളം നീണ്ട സാഹസിക യാത്ര. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആര്‍ക്യൂ 4401 എന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റിലാണ് കുട്ടി ഒളിച്ചിരുന്നത്. വിമാനം രണ്ട് മണിക്കൂര്‍ …