സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ റിലീസിനൊരുങ്ങുകയാണ്. ‘കാന്താര’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ പ്രീക്വല്‍ ആണ് ഈ രണ്ടാം ഭാഗം. ചിത്രം ഒക്ടോബര്‍ 2 ന് തിയേറ്ററുകളിലേക്ക് എത്തും. അതിനിടെ കാന്താര കാണാന്‍ പോവുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. സിനിമ കാണാന്‍ എത്തുന്നവര്‍ മദ്യപിക്കരുതെന്നും പുകവലിക്കരുതമെന്നും മാംസാഹാരം കഴിക്കരുതമെന്നുമായിരുന്നു പ്രചാരണം. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ വ്യക്തതവരുത്താന്‍ ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി രംഗത്തെത്തി. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഋഷഭ് ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അത് സത്യമല്ല. അങ്ങനെ ഒരു പ്രചരണം കാന്താര ടീം നടത്തിയിട്ടില്ല. പ്രചരിക്കുന്ന പോസ്റ്റു കണ്ടപ്പോള്‍ ഞെട്ടിയെന്നും അതിന് കാന്താരാ ടീമുമായി ബന്ധമില്ലെന്നും പിന്നീട് വ്യക്തമായെന്ന് ഋഷഭ് പറഞ്ഞു. കാന്താര ചാപ്റ്റര്‍ വണ്‍ ദൈവികത ഉള്ള ചിത്രമാണെന്നും അതിനാല്‍ തന്നെ പ്രേക്ഷകരും അതിനെ അങ്ങനെ കണ്ട് ചില നിര്‍ദേശങ്ങള്‍ പാലിച്ചുവേണം സിനിമ കാണാന്‍ എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റററിലെ ഉള്ളടക്കം. ചിത്രം കാണുന്നതിനു മുന്‍പ് മദ്യപിക്കാനും പുകവലിക്കാനും നോണ്‍ വെജ് ഭക്ഷണങ്ങള്‍ കഴിക്കാനും പാടില്ലെന്നും പോസ്റ്റിലുണ്ട്. കാന്താര പര്‍വ എന്ന പേജിലാണ് ഈ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാന്താര പര്‍വ’ എന്ന പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഋഷഭ് ഷെട്ടിയുടെ വിശദീകരണത്തിന് പിന്നാലെ അക്കൗണ്ടും കാണാതായി.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് കാന്താര എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
