പി പി ചെറിയാൻ
ഫ്ലോറിഡ:1990-ൽ വേർപിരിഞ്ഞ ഭാര്യയുടെ സഹോദരിയെയും മാതാപിതാക്കളെയും കൊലപ്പെടുതിയ ശേഷം അവരുടെ വീടിന് തീയിട്ട കേസിൽ ഫ്ലോറിഡക്കാരനായ ഡേവിഡ് പിറ്റ്മാനെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ വിഷം കുത്തിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കി.
ജനുവരി മുതൽ ഫ്ലോറിഡ സംസ്ഥാനം വധശിക്ഷയ്ക്ക് വിധേയമാക്കിയ 12-ാമത്തെ വ്യക്തിയാണ് ഇ ദ്ദേഹം, ഈ വർഷം ഏതൊരു യുഎസ് സംസ്ഥാനത്തേക്കാളും ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയതു ഫ്ലോറിഡയിലാണ്.1976-ൽ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം, പിറ്റ്മാൻ ഉൾപ്പെടെ, ഫ്ലോറിഡ 118 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി.
1990-ൽ, മേരി പ്രിഡ്ജൻ, പിറ്റ്മാനുമായുള്ള വിവാഹമോചനം നടത്തിയിരുന്നു.ഭാര്യയുടെ 20 വയസ്സുള്ള സഹോദരി ബോണി നോൾസ്, അഞ്ച് വർഷം മുമ്പ് നടന്ന ഒരു ബലാത്സംഗത്തിൽ തനിക്കെതിരെ കുറ്റം ചുമത്താൻ ശ്രമിച്ചതായി പറയുന്നു.ഇതാണ് കൂട്ടക്കൊലപാതകത്തിനും തീവയ്‌പിനുമിടയാക്കിയതെന്നു കരുതുന്നു.