ഹാസന്‍: പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്കിലിരിക്കുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കി. ഹാസന്‍ താലൂക്കിലെ മൊസാലെ ഹൊസഹള്ളി ഡിഗ്രി കോളേജിലെ വിദ്യാര്‍ഥി
കല്ലേനഹള്ളി സ്വദേശിയായ കെ. പവന്‍ (21) ആണ് മരിച്ചത്. രണ്ടു പെണ്‍സുഹൃത്തിനൊപ്പം പവന്‍ പാര്‍ക്കില്‍ എത്തിയിരുന്നു. ഇതു കണ്ട ഒരു വീട്ടമ്മ ദൃശ്യം എടുത്ത് ഇന്‍സ്റ്റാഗ്രാം റീല്‍സ് ആക്കുകയായിരുന്നു. വീഡിയോയില്‍, പെണ്‍കുട്ടികളില്‍ ഒരാളുമായി യുവാവ് കൈകോര്‍ത്ത് നില്‍ക്കുന്നത് കാണാം.
കുട്ടികളുടെ കളിസ്ഥലത്ത് യുവാവും യുവതികളും അനാശാസ്യ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുവെന്നും സമൂഹം എവിടേക്കാണ് പോകുന്നതെന്ന് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടാണ് റീല്‍സ് വീട്ടമ്മ പ്രചരിപ്പിച്ചത്. അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാനും അവര്‍ കാഴ്ചക്കാരോട് ആവശ്യപ്പെട്ടിരുന്നു. വീഡിയോ കോളേജില്‍ പ്രചരിച്ചതോടെ പവന്‍ ഏറെ വിഷമത്തിലും സങ്കടത്തിലുമായി. വീഡിയോ പിന്‍വലിക്കാന്‍ പവന്‍ സുഹൃത്തുക്കളില്‍ നിന്ന് സഹായം തേടിയെങ്കിലും ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ വീട്ടമ്മയെ വിളിച്ച് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വീട്ടമ്മ വഴങ്ങിയില്ല. പിന്നീട് പവന്‍ വീട്ടിലെ പശുത്തൊഴുത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത വീട്ടമ്മക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പവന്റെ കുടുംബാംഗങ്ങള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
