23 കാരനെ കല്ലുവെട്ട് കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉള്ളാള്‍ സൂത്രബൈല്‍ സ്വദേശി ഉമ്മറിന്റെ മകന്‍ അബ്ദുല്‍ അമീര്‍(23) ആണ് മരിച്ചത്. ബണ്ട് വാള്‍ കഞ്ചിനട്ക്ക പദവിലെ കല്ലുവെട്ട് കുഴിയാണ് മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ അമീര്‍ ശനിയാഴ്ച രാവിലെ തൊഴിലാളികള്‍ക്കൊപ്പം കാഞ്ചിനട്ക്ക പദവിലെ സജിപ മൂഡയില്‍ ജോലിക്ക് പോയതായിരുന്നു. വൈകീട്ടു തിരിച്ചു വരുന്നതിനിടെ കല്ലുവെട്ട് കുഴിക്ക് സമീപത്തെ മണ്ണിടിഞ്ഞ് യുവാവ് കുഴിയില്‍ വീണുഎന്നാണ് വിവരം. പാതി ശരീരം മണ്ണിനടിയിലായിരുന്നു. വിവരത്തെ തുടര്‍ന്ന് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
