മുംബൈ: കാമുകന്‍ ജീവനൊടുക്കിയതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 19-കാരിയെ സമയോചിതമായ ഇടപെടലിലൂടെ പൊലീസ് രക്ഷപ്പെടുത്തി. മുംബൈയിലെ പവായിലാണ് സംഭവം. തക്കസമയത്ത് പൊലീസിന്റെ ഇടപെടലിലാണ് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്. പെണ്‍കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികില്‍സിയിലാണ്. ശനിയാഴ്ചയാണ് കാമുകന്‍ ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിലുള്ള സ്നേഹബന്ധത്തിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 19-കാരന്റെ വീട്ടുകാര്‍ ആത്മഹത്യയ്ക്ക് പിന്നില്‍ വീട്ടുകാരാണെന്ന് പെണ്‍കുട്ടി ആരോപിച്ചു. കാമുകന്റെ മരണവും വീട്ടുകാരുടെ കുറ്റപ്പെടുത്തലും കാരണം മാനസീകമായി തളര്‍ന്ന പെണ്‍കുട്ടി ആത്മഹത്യയ്‌ക്കൊരുങ്ങുകയായിരുന്നു. വിവരമറിഞ്ഞ പൊലീസ് പെട്ടെന്ന് തന്നെ വീട്ടിലേക്ക് പുറപ്പെട്ടു. പൊലീസ് സംഘം എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട് അകത്തുനിന്ന് പൂട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് കോണ്‍സ്റ്റബിള്‍മാരിലൊരാള്‍ വീടിന്റെ കതക് ചവിട്ടിതുറന്നു. കയറില്‍ തൂങ്ങിപ്പിടയുന്ന പെണ്‍കുട്ടിയെ താഴെയിറക്കി ഉടന്‍ തന്നെ പൊലീസ് യുവതിയെ ആശുപത്രിയിലെത്തിച്ചു. തക്കസമയത്ത് എത്തിച്ചതിനാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 19 കാരന്റെ മരണം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
