ആകാശവിസ്മയം, ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകുമോ?

ഹൈദരാബാദ്: പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ശാസ്ത്രനിരീക്ഷകർ ഒന്നടങ്കം കാത്തിരുന്ന സൂര്യഗ്രഹണവും എത്തുന്നു. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാവും. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണ് ഇത്. ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണം സെപ്റ്റംബർ 21, 22 തീയതികളിലാണ് നടക്കുക. ഇന്ത്യന്‍ സയമം രാത്രി 10.59 ന് തുടങ്ങി 1.11 ഓടെ പൂര്‍ണതോതിലെത്തി 3.23 ഓടെ ഗ്രഹണം അവസാനിക്കും. ഭൂമിക്കും സൂര്യനും ഇടയിലുള്ള ചന്ദ്രന്‍റെ ചലനം മൂലമുണ്ടാകുന്നതാണ് സൂര്യഗ്രഹണം. പൂർണ ഗ്രഹണമായിരിക്കില്ലെങ്കിലും ആഴത്തിലുള്ള ഭാഗിക ഗ്രഹണമാണ് നടക്കുക. ഇന്ത്യയിൽ രാത്രിയായതിനാൽ ഗ്രഹണം കാണാനാകില്ല. ന്യൂസിലൻഡ്, അന്റാർട്ടിക്ക, ദക്ഷിണ പസഫിക് മേഖല എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ദക്ഷിണ അമേരിക്ക, വടക്കേ അമേരിക്ക എന്നിവ ഉൾപ്പെടെയുള്ള വടക്കൻ അർദ്ധഗോളത്തിലും ഗ്രഹണം ദൃശ്യമാകില്ല. ഇനി 2026 ഫെബ്രുവരിയിലും ഓഗസ്റ്റിനും സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page