ന്യൂഡെല്‍ഹി: സി പി ഐ 25-ാം ദേശീയ കോണ്‍ഗ്രസ് ചണ്ഡിഗഡിലെ സെക്ടര്‍ 35 കിസാന്‍ ഭവനില്‍ (ഞായര്‍) ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിനു തുടക്കം കുറിച്ചു കൊണ്ടു മൊഹാലി ഫേസ് 11 സബ്‌സി മണ്ഡി ഗ്രൗണ്ടില്‍ അത്യുജ്ജ്വല പ്രകടനം തുടരുകയാണ്. സമ്മേളനത്തിനു നാളെ പതാക ഉയരും. 25ന് സമ്മേളനം സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ മുരടിപ്പ് നേരിടുന്നുവെന്ന് ആരോപിച്ചു.

ചില നേതാക്കള്‍ ഒരേ പദവിയില്‍ നിന്നു മാറാതിരിക്കുന്നതു മുരടിപ്പിനു ഇടയാക്കുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ചിലര്‍ പാര്‍ട്ടി സ്ഥാനമുപയോഗിച്ചു പണമുണ്ടാക്കുന്നു. പുരുഷ മേധാവിത്വപ്രവണതയും പാര്‍ട്ടിയില്‍ പ്രകടമാവുന്നു. ഇതു പാര്‍ട്ടിയുടെ ഊര്‍ജ്ജം കെടുത്തുന്നു. മത്സരിക്കാന്‍ സീറ്റു കിട്ടാത്തവര്‍ പാര്‍ട്ടി വിട്ടുപോകാന്‍ തയ്യാറാവുന്നു. മറ്റു സംഘടനാ വിരുദ്ധ പ്രവണതകളും സി പി ഐയില്‍ കടന്നുവരുന്നുണ്ടെന്നു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് നാളെ സമ്മേളനത്തില്‍ അവതരിപ്പിക്കും. തുടര്‍ന്നു റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടക്കും. സമ്മേളനത്തോടനുബന്ധിച്ചു സാംസ്‌കാരിക വിഷയങ്ങളിലും പൊതു വിഷയങ്ങളിലും ചര്‍ച്ചകളും ഉണ്ടായിരിക്കും.