കാസര്‍കോട്: കുമ്പള, പെര്‍വാഡ് കടപ്പുറത്ത് മത്സ്യതൊഴിലാളി യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ മുഹമ്മദ് നാസര്‍- മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭാര്യ: ഫസീല. ഏകമകള്‍: ദിയ. സഹോദരങ്ങള്‍: റിയാസ്, സന.
