മംഗളൂരു: രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ വളര്‍ത്തു നായയെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അയല്‍വാസികളായ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബണ്ട് വാള്‍ കല്ലിഗെ നെട്ടാര്‍ക്കെരെയില്‍ ആണ് ദാരുണ സംഭവം നടന്നത്. പ്രദേശവാസിയായ ഡോള്‍ഫി ഡിസൂസയുടെ നായയെ ഈമാസം 17 മുതല്‍ കാണാതായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച അയല്‍വാസികള്‍ നായയെ വടികൊണ്ട് അടിച്ചുകൊന്ന് സമീപത്ത് കുഴിച്ചിട്ടതായി കണ്ടെത്തി. വില കൂടിയ ഇനത്തില്‍പെട്ട നായയെ ആണ് കൊന്നത്. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരായ യാതിന്‍ പൂജാരി, യാഷിന്‍ പൂജാരി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
