കാസര്‍കോട്: ജനാധിപത്യ കലാ സാഹിത്യ വേദിയുടെ ഈ വര്‍ഷത്തെ ഗുരുശ്രേഷ്ഠാ അവാര്‍ഡിന് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ പി എം അബ്ദുള്‍ സെമീറിനെ തിരഞ്ഞെടുത്തു. അധ്യാപന രംഗത്തെ മികവും വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനവും പരിഗണിച്ചാണ് അവാര്‍ഡെന്ന് വേദി സംസ്ഥാന ചെയര്‍മാന്‍ കുനത്തൂര്‍ ജെ പ്രകാശ്, സെക്രട്ടറി സഹദേവന്‍ കോട്ടവിള എന്നിവര്‍ അറിയിച്ചു. ഒക്ടോബര്‍ 11ന് മൂന്നു മണിക്ക് തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പ്രമുഖര്‍ പങ്കെടുക്കും. കാല്‍ നൂറ്റാണ്ടുകാലമായി ഇതേ സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന സെമീര്‍ ഉദുമ, പാലക്കുന്ന് സ്വദേശിയാണ്.
ഭാര്യ. സീനത്ത് പെരിയ. മക്കള്‍: ഹന സെമീര്‍(നിയമ വിദ്യാര്‍ത്ഥിനി), അബാന്‍ എ.എസ്, അമാല്‍.
