കാസര്‍കോട്: ഡല്‍ഹി പൊലീസിലെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടറും ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ സ്വദേശിയുമായ ജഗജീവന്‍(48) അന്തരിച്ചു. പനി മൂര്‍ച്ഛിതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. നീലമ്പത്ത് മാധവിയുടേയും പരേതനായ കൃഷ്ണന്റെയും മകനാണ്. ഭാര്യ: രജിഷ(അച്ചാംതുരുത്തി). മകള്‍: ആഗ്‌നേയ. സഹോദരങ്ങള്‍: പ്രേമലത(പിലിക്കോട്), മധുസുദനന്‍, (ഡല്‍ഹി പൊലീസ് ), രമണി(തടിയന്‍ കൊവ്വല്‍). മൃതദേഹം വ്യാഴാഴ്ച രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പൊലീസ് സേനയുടെ അന്ത്യോപചാരത്തിന് ശേഷം ഉദിനൂര്‍ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
