ജയ്പൂര്‍: വൈഫൈയുടെ പേരിലുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ മാതാവിനെ മരത്തടികൊണ്ട് അടിച്ചു കൊന്നു. കര്‍ധാനി സ്വദേശി സന്തോഷ് (51) ആണ് കൊല്ലപ്പെട്ടത്. മകന്‍ നവീന്‍ സിംഗ് (31) ആണ് അറസ്റ്റിലായത്. വൈഫൈ ബന്ധം വിച്ഛേദിക്കപ്പെട്ടതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. മയക്കുമരുന്നിനും മൊബൈലിനും അടിമയായ കുറച്ചുകാലമായി ജോലിക്ക് പോകാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടിയിരുന്നു. പിതാവ് ലക്ഷ്മണ്‍ സിംഗ്, നിലവില്‍ ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിളും ആര്‍മിയില്‍ നിന്ന് വിരമിച്ച ആളുമായിരുന്നു. ബിഎ ബിരുദധാരിയായ സിംഗ്, വര്‍ഷങ്ങളായി മദ്യത്തിന് അടിമയായിരുന്നുവെന്നും മാതാവുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച, ഗ്യാസ് സിലിണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് പകരം നിറച്ച സിലിണ്ടര്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. കേള്‍ക്കാതെ വന്നപ്പോള്‍ മാതാവ് ശകാരിച്ചു. മൊബൈലില്‍ തന്നെ കുത്തിയിരിക്കുന്നത് കണ്ട മാതാവ് വീട്ടിലെ വൈഫൈ കട്ടാക്കി. ഇത് മനസിലാക്കിയ യുവാവ് മാതാവിനെ കഴുത്തുഞെരിച്ചതിന് ശേഷം പിന്നീട് മരത്തടി കൊണ്ട് തലയില്‍ പല തവണ അടിക്കുകയായിരുന്നു. പിതാവും സഹോദരിമാരും തടയാന്‍ ശ്രമിച്ചപ്പോഴും സിംഗ് ആക്രമണം തുടര്‍ന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവ് മരണപ്പെട്ടു. യുവാവ് മാതാവിനെ അടിക്കുന്ന വിഡിയോ ദൃശ്യം സഹോദരി പകര്‍ത്തിയിരുന്നു. യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.
