കാസര്‍കോട്: 15 കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ 61 കാരനായ വലുപ്പയെ അമ്പലത്തറ പൊലീസ് അറസ്റ്റു ചെയ്തു. ജൂണ്‍ മാസം മുതല്‍ മൂന്നുമാസത്തോളം കാലം വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ വീട്ടിലാണ് താമസം. ഭയം കാരണം കുട്ടി വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ അധ്യാപികമാര്‍ വഴി വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡന സംഭവം വ്യക്തമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
