കാസര്‍കോട്: സ്‌കൂട്ടറുമായി വീട്ടില്‍ നിന്നു പുറത്തേയ്ക്കു പോയ യുവാവിനെ കാണാതായതായി പരാതി. ഉപ്പള, മണ്ണംകുഴി, കോടിബയല്‍ ഹൗസിലെ മുഹമ്മദ് ഷാഹിലി (28)നെയാണ് കാണാതായത്. സഹോദരന്‍ ഷേയ്ഖ് മുഹമ്മദ് സുഹൈലിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചൊവ്വാഴ്ച രാത്രി 9.30മണിയോടെയാണ് മുഹമ്മദ് ഷാഹില്‍ വീട്ടില്‍ നിന്നു പുറത്തേയ്ക്ക് പോയതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഉടന്‍ വരാമെന്ന് പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
