കാസര്‍കോട്: ആദൂരിലെ പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവും മരംവ്യാപാരിയുമായിരുന്ന കെ ബഷീര്‍ ഹാജി ആദൂര്‍ (76) അന്തരിച്ചു. രോഗബാധിതനായി ഏറെ കാലമായി വിശ്രമത്തിലായിരുന്നു. കാറഡുക്ക പഞ്ചായത്ത് മുസ്ലീംലീഗ് മുന്‍ പ്രസിഡന്റായിരുന്നു. കാസര്‍കോട് നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം, ആദൂര്‍ ജമാഅത്ത് പ്രസിഡണ്ട് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദൂര്‍ കുക്കങ്കൈ സ്വദേശിയാണ്. കബറടക്കം ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആദൂര്‍ ജുമാ മസ്ജിദില്‍. പരേതരായ ഇബ്രാഹിം മുസ്ല്യാരുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: കുഞ്ഞിബി. മക്കള്‍: ഹബീബ് ഹാജി, ഷറഫ്, അല്ലാജ്, ആഷിക്. മരുമക്കള്‍: ശരീഫ് സെന്‍ട്രല്‍ വുഡ്,
ആയിഷ, സാന. സഹോദരങ്ങള്‍: കെ.ഷാഫി ഹാജി (മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം), സീതികുഞ്ഞി ഹാജി, സാറ, ബീഫാത്തിമ, പരേതരായ മുഹമ്മദ് കുഞ്ഞി (മുന്‍ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍), ബാത്തിഷ ഹാജി, കമാലുദ്ധീന്‍ ഹാജി, അബ്ദുല്ല ഹാജി.
