തളിപ്പറമ്പ്: 13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ 71 കാരന്‍ അറസ്റ്റില്‍. പരിയാരം കോരന്‍ പീടികയിലെ വാണിയില്‍ ജനാര്‍ദ്ദന്‍ (71) ആണ് അറസ്റ്റിലായത്. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്.
കോരന്‍ പീടികയിലെ സൈക്കിള്‍ ഷോപ്പുടമയാണ് ജനാര്‍ദ്ദനന്‍. പരാതിക്കാരനായ കുട്ടി ഷോപ്പില്‍ സൈക്കിള്‍ നന്നാക്കാന്‍ എത്തിയ സന്ദര്‍ഭങ്ങളിലൊന്നും ചാര്‍ജ്ജ് വാങ്ങാറില്ല. പകരം കുട്ടിയോട് അശ്ലീല ഭാഷണം നടത്തുകയും അശ്ലീല വീഡിയോകള്‍ കാണിച്ചു കൊടുക്കലും പതിവായി. ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി മാതാവിനോട് വിവരം പറഞ്ഞു.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം നല്‍കി. പ്രാഥമിക അന്വേഷണത്തിനു ശേഷം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ജനാര്‍ദ്ദനന്‍ പോക്‌സോ പ്രകാരം അറസ്റ്റിലായത്.
