സുള്ള്യ: തേങ്ങ പറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ബല്ലാരെ തമ്പിനമാക്കി സ്വദേശി റാം(55) ആണ് മരിച്ചത്. ബല്ലാരെ അയ്യനക്കാട്ടെ ഗോകുലത്തിന് സമീപത്തെ സിദ്ദിഖിന്റെ പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിനിടെയാണ് അപകടം. തേങ്ങ പറിക്കാനായി ഉപയോഗിച്ച അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. നിലത്തുനീണ റാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബെല്ലാരെ പൊലീസ് കേസെടുത്തു.
