മംഗളൂരു-സുബ്രഹ്‌മണ്യ റോഡ് പാതയില്‍ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

മംഗളൂരു: മംഗളൂരു-സുബ്രഹ്‌മണ്യ റോഡ് പാതയില്‍ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഞായറാഴ്ച രാത്രി വരെ ഡീസല്‍ ട്രെയിനാണ് സര്‍വീസ് നടത്തിയത്. തിങ്കളാഴ്ച ആരംഭിച്ച ആദ്യത്തെ ഇലക്ട്രിക് പാസഞ്ചര്‍ ട്രെയിനിന് കബക പുത്തൂരില്‍ സ്വീകരണം നല്‍കി. ഈ പാതയില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓടുന്ന പാസഞ്ചര്‍ ട്രെയിന്‍ ഇനി വൈദ്യുതി ഉപയോഗിച്ച് ഓടും. ബെംഗളൂരു പാതയിലെ റെയില്‍വേ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഷിരിബാഗിലു വരെയുള്ള ഭാഗം ഇതിനകം പൂര്‍ത്തിയായി. മംഗളൂരു-സുബ്രഹ്‌മണ്യ റോഡ് പാതയില്‍ പുതിയ മെമു ട്രെയിന്‍ അനുവദിക്കണമെന്ന് ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട എംപി റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

You cannot copy content of this page