കാസര്‍കോട്: 9.810ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ബംബ്രാണ, ദിഡുമ സ്വദേശി മുഹമ്മദ് നൗഫലി(27)നെയാണ് കുമ്പള എസ് ഐ കെ ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാത്രി 7.25ന് നയബസാറിലാണ് മയക്കുമരുന്ന് പിടികൂടിയത്. എസ് ഐയും സംഘവും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് മുഹമ്മദ് നൗഫലിനെ നയാബസാറില്‍ റോഡരുകില്‍ നില്‍ക്കുന്നത് കണ്ടത്. പൊലീസ് വാഹനം കണ്ട് ഇയാള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജിനേശ്, സിവില്‍ പൊലീസ് ഓഫീസര്‍ നവീന്‍, ഡ്രൈവര്‍ അജേഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
