പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും തലകീഴായി കെട്ടിത്തൂക്കിയ ശേഷം കുരുമുളക് സ്‌പ്രേ അടിച്ച് ജനനേന്ദ്രിയത്തില്‍
സ്റ്റാപ്ലര്‍ പിന്നടിച്ചു. പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്നില്‍ ആണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ യുവദമ്പതികളും ചരല്‍കുന്ന് സ്വദേശികളുമായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങിനെ – ‘റാന്നി, ആലപ്പുഴ സ്വദേശികളായ രണ്ടു യുവാക്കളാണ് ക്രൂരകൃത്യത്തിന് ഇരകളായത്. യുവാക്കളെ രശ്മിയാണ് ഫോണില്‍ വിളിച്ച് ഹണി ട്രാപ്പില്‍ വീഴ്ത്തിയത്. പിന്നീട് വ്യത്യസ്ത ദിവസങ്ങളില്‍ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് രശ്മിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതായി അഭിനയിക്കാന്‍ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കൈക്കലാക്കി. തുടര്‍ന്നാണ് തലകീഴായി കെട്ടിത്തൂക്കി ഇരുമ്പ് വടി കൊണ്ട് അടിക്കുകയും കുരുമുളക് സ്‌പ്രേ അടിക്കുകയും ചെയ്തത്്. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ സ്റ്റാപ്പര്‍ പിന്നുകള്‍ അടിച്ചു. പിന്നിട് വിട്ടയച്ചു. മാനഭീതി ഭയന്ന് യുവാക്കള്‍ വിവരം പുറത്തു പറഞ്ഞില്ല. എന്നാല്‍ പീഡനത്തിനു ഇരയായ യുവാക്കളില്‍ ഒരാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അറസ്റ്റിലായ യുവദമ്പതികള്‍ സൈക്കോ പ്രശ്‌നമുള്ളവരാണെന്നു സംശയിക്കുന്നു. കൂടുതല്‍ അന്വേഷണം തുടരുന്നു.
