കാസര്‍കോട്: കമ്പവലി പരിശീലകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട്, കിഴക്കും കരയിലെ കെ.വി.രാജേഷിനെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 9.45ന് ആണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍, ഏഴോം, എച്ചില്‍മൊട്ട, നരീക്കോട്ടെ വിനീത ഹൗസില്‍ വി എച്ച് വിനോദ് കുമാര്‍ (43) ആണ്
കുശവന്‍കുന്നില്‍ വച്ച് അക്രമത്തിനു ഇരയായത്. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കമ്പവലി പരിശീലനത്തിനു എത്തിയതായിരുന്നു വിനോദ് കുമാര്‍.
ഈ സമയത്താണ് യാതൊരു പ്രകോപനവും ഇല്ലാതെ രാജേഷ് അക്രമം നടത്തിയതെന്നു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് പറഞ്ഞു. നിലവില്‍ പള്ളിക്കര, കൂട്ടക്കനിയിലാണ് പരാതിക്കാരന്‍ താമസം.
