ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥലയില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവിക മരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു സാമൂഹ്യ പ്രവര്‍ത്തകന്‍ മഹേഷ് ഷെട്ടി പ്രത്യേക അന്വേഷണ സംഘത്തോടു പരാതിപ്പെട്ടു.
2006നും 2010നും ഇടയിലുള്ള നാല് അസ്വാഭാവിക മരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ബെല്‍ത്തങ്ങാടിയിലെ പ്രത്യേക അന്വേഷണ സംഘം ഓഫീസിലാണ് മഹേഷ് ഷെട്ടി തിമ്മറോടി പരാതി നല്‍കിയത്. ധര്‍മ്മസ്ഥലയിലെ ഗായത്രി, വൈശാലി, ശരാവതി ഹോസ്റ്റലുകളില്‍ നടന്ന മരണങ്ങള്‍ നിയമപരമായ നടപടി ക്രമങ്ങളനുസരിച്ച് അന്വേഷിച്ചിട്ടില്ലെന്നു അദ്ദേഹം ആരോപിച്ചു. ഈ കേസുകളില്‍ അസ്വാഭിക മരണ റിപ്പോര്‍ട്ടുകള്‍ മാത്രമേ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളുവെന്ന് പരാതിയില്‍ ആരോപിച്ചു.
