ലക്‌നൗ: അലിഗഡില്‍ എട്ടുവയസ്സുകാരിയെ സ്‌കൂളില്‍ വച്ചു പീഡിപ്പിച്ചുവെന്ന കേസില്‍ 19കാരന്‍ അറസ്റ്റില്‍. അലിഗഡിനടുത്തുള്ള ബാബുസിംഗ് ഇന്റര്‍ കോളേജില്‍ വെള്ളിയാഴ്ചയാണ് പീഡനമുണ്ടായതെന്നു പറയുന്നു. സ്‌കൂളിലെ വാച്ച്മാന്‍ ഗോലുമിന്റെ മകനാണ് കേസിലെ പ്രതി. ഭാരതീയ ന്യായസംഹിത, പോക്‌സോ എന്നീ നിയമങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്നു സര്‍ക്കിള്‍ ഓഫീസര്‍ കമലേഷ് കുമാര്‍ പറഞ്ഞു.
