ദേശീയ പാതയുടെ നടപ്പാത നിര്‍മാണത്തിനിടയില്‍ മണ്ണിടിച്ചില്‍: കല്ലങ്കൈയിലെ സ്‌കൂള്‍ കെട്ടിടം ദേശീയപാതയിലേക്ക് വീഴുമെന്ന് ആശങ്ക

കാസര്‍കോട്: ദേശീയ പാതക്കു സര്‍വീസ് റോഡുണ്ടാക്കുന്നതിനിടെ കല്ലങ്കൈ എ എല്‍ പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഭീതിയോട് ചേര്‍ന്ന് മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. കെട്ടിടം ഏത് നിമിഷവും ദേശീയപാതയിലേക്ക് തകര്‍ന്നുവീണേക്കാം എന്ന നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.ദേശീയപാതയുടെ സര്‍വീസ് റോഡിന് അരികില്‍ നടപ്പാതയ്ക്ക് വേണ്ടി നിര്‍മ്മാണ കമ്പനി മണ്ണെടുത്തപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നു പറയുന്നു.തകര്‍ച്ചാ ഭീഷണിയിലായിരുന്ന കെട്ടിടം സ്‌കൂള്‍ അധികൃതര്‍ നേരത്തെ അടച്ചിട്ടിരിക്കുകയാണ്. ഇതുനിമിഷവും അപകടമുണ്ടായേക്കാവുന്ന അവസ്ഥയിലെത്തിയിട്ടും കെട്ടിടം അവിടെത്തന്നെ നിലനിറുത്തുന്ന സമീപനത്തിനെതിരെ പ്രതിഷേധം രൂക്ഷമാവുന്നുണ്ട്.ഈ കെട്ടിടത്തിനു പകരം പുതിയ കെട്ടിടം ഉണ്ടാകുകയും …

ഈ സസ്യം നിസാരക്കാരനല്ല, രാജ്യാന്തര വിപണിയില്‍ മില്ലിഗ്രാമിന് 6,000 രൂപ; നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഈ സസ്യത്തിന്റെ ഉപയോഗം എന്താണെന്നറിയാമോ?

തിരുവനന്തപുരം: നാട്ടില്‍പുറങ്ങളില്‍ മുറിവുണങ്ങാന്‍ ഉപയോഗിക്കുന്ന സസ്യമാണ് സ്‌ട്രോബലാന്തസ് ആള്‍ട്ടര്‍നേറ്റ എന്ന ശാസ്ത്രനാമമുള്ള മുറി കൂട്ടി. ശരീരത്തിലുണ്ടാവുന്ന ആഴത്തിലുള്ള മുറിവുകള്‍ ഭേദമാക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്നു. പര്‍പ്പിള്‍ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായി ഉപയോഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളില്‍ ചട്ടികളില്‍ നിന്നും തൂക്കിയിട്ടു വളര്‍ത്താറുണ്ട്. ചെടിയിലടങ്ങിയിരിക്കുന്ന ‘ആക്ടിയോസിഡ്’ എന്ന സംയുക്തമാണ് മുറിവുണക്കുന്നതിന് പിന്നിലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ സെന്റര്‍ ഒഫ് എക്‌സലന്‍സ് ഫൈറ്റോ കെമിക്കല്‍ നാനോ ടെക്‌നോളജിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഈ …

ഇന്‍സ്റ്റഗ്രാം പ്രണയം; ഭീഷണി: യുവതിയുടെ സഹായത്തോടെ 15 കാരിയെ പീഡിപ്പിച്ചു, പ്രതികള്‍ മേല്‍പ്പറമ്പ് പൊലീസ് പിടിയില്‍

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15 കാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ ജാഷിര്‍, സക്കീര്‍, ഇവരുടെ പെണ്‍സുഹൃത്തായ പാത്തു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ ജാഷിറും സക്കീറും പൊലീസിന്റെ പിടിയിലായി.മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയും പ്രതികളില്‍ ഒരാളും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയത്തിലും പിന്നീട് പ്രണയത്തിലുമായത്.പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കിയ യുവാവ് അവ പുറത്തു …

ഹൂസ്റ്റണിൽ സൈറാകോം ഇന്റർനാഷണൽ അടച്ചുപൂട്ടുന്നു: 355 ജീവനക്കാർ പെരുവഴിയിൽ

പി പി ചെറിയാൻ ഹൂസ്റ്റൺ: ഭാഷാ വ്യാഖ്യാന സേവനങ്ങൾ നൽകുന്ന സൈറാകോം ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഹൂസ്റ്റൺ കേന്ദ്രം അടച്ചുപൂട്ടുന്നു. ഇതോടെ ഹൂസ്റ്റണിൽ ജോലിചെയ്യുന്ന 355 ജീവനക്കാർക്ക് ജോലി നഷ്ടമാകും. അടുത്തിടെ നടന്ന ഒരു ഏറ്റെടുക്കലിന്റെ ഭാഗമായുള്ള വിപുലമായ പുനഃസംഘടനയുടെ ഭാഗമായാണ് പിരിച്ചുവിടലെന്ന് കമ്പനി അറിയിച്ചു. കമ്പനി അടച്ചുപൂട്ടുന്നതോടെ സ്പാനിഷ്, വിയറ്റ്നാമീസ്, പോർച്ചുഗീസ്, അറബിക് ഉൾപ്പെടെ വിവിധ ഭാഷകളിലെ ഇന്റർപ്രെട്ടർമാർക്കാണ് തൊഴിൽ ഇല്ലാതാകുന്നത് . ഡിസംബർ ഒന്നിന് പിരിച്ചുവിടൽ ആരംഭിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പിരിച്ചുവിടൽ പൂർത്തിയാകും. സൈറാകോമിനെ പ്രോപിയോ …

ലോങ് ജമ്പ് ഇതിഹാസം മൈക്ക് പവലിന് സസ്പെൻഷൻ

പി പി ചെറിയാൻ കാലിഫോർണിയ: ലോങ് ജമ്പ് ഇതിഹാസവും ലോക റെക്കോർഡ് ജേതാവുമായ മൈക്ക് പവലിനെ അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. മത്സരാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണിത്. എന്നാൽ, സസ്പെൻഷനിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സസ്‌പെൻഷനെതുടർന്നു ശനിയാഴ്ച ടോക്കിയോയിൽ ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ പവലിന് പങ്കെടുക്കാനോ ലോക അത്‌ലറ്റിക്സുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും ഭാഗമാകാനോ സാധിക്കില്ല. അമേരിക്കൻ താരമായ പവലിന് ഈ വിലക്കിനെതിരെ അപ്പീൽ നൽകാൻ അവസരമുണ്ട്. …

ചിക്കാഗോയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടൽ: ഒരാൾ കൊല്ലപ്പെട്ടു

പി പി ചെറിയാൻ ചിക്കാഗോ: അനധികൃത കുടിയേറ്റക്കാർക്കെതിരായ ഫെഡറൽ ഏജൻസിയുടെ നടപടിക്കിടെ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഷിക്കാഗോയ്ക്ക് സമീപം ഫ്രാങ്ക്ലിൻ പാർക്കിലാണ് സംഭവം. വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടതു സിൽവേറിയോ വില്ലേഗാസ്-ഗോൺസാലെസ് എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു.ഇയാൾ നിയമപരമായി യു.എസിൽ താമസിക്കുന്ന ആളല്ലെന്ന് അധികൃതർ അറിയിച്ചു. വാഹനം ഓടിച്ച് പോകുന്നതിനിടെ ഇയാൾ ഒരു ഐ സി ഇ ഉദ്യോഗസ്ഥനെ …

കുമ്പള, ആരിക്കാടിയില്‍ യുവാവിനു കുത്തേറ്റു

കാസര്‍കോട്: കുമ്പള, ആരിക്കാടിയില്‍ യുവാവിനു കുത്തേറ്റു. ആരിക്കാടി ഓള്‍ഡ് റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബൂബക്കര്‍ സിദ്ദീഖി(32)നാണ് കുത്തേറ്റത്. ഇയാളെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. മുനീര്‍ എന്നയാളാണ് കുത്തിയത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ സാധനം വാങ്ങിക്കാന്‍ എത്തിയതായിരുന്നു അബൂബക്കര്‍ സിദ്ദീഖ്. കടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ മുനീര്‍ കത്തിയെടുത്തു കുത്തുകയായിരുന്നുവത്രെ. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

യു.എസ്. ഭരണഘടന ആർക്കും അമിതാ ധികാരം നൽകിയിട്ടില്ലെന്ന് ജസ്റ്റിസ് കവനോ

പി പി ചെറിയാൻ വാക്കോ, ടെക്സാസ്:ആർക്കും അമിതാധികാരം നൽകുന്നില്ലെന്നതാണ് അമേരിക്കൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത എന്ന് യു.എസ്. സുപ്രീം കോടതി ജസ്റ്റിസ് ബ്രെറ്റ് കവനോ പ്രസ്താവിച്ചു. തനിക്ക് മുൻപ് ജോലി ചെയ്തിരുന്ന കെൻ സ്റ്റാറിനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്ഥാപകർ ഭരണഘടന രൂപീകരിച്ചത് അധികാരത്തിന്റെ കേന്ദ്രീകരണം ഒഴിവാക്കാൻ വേണ്ടിയാണെന്നു കവനോ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അനുകൂലമായ നിലപാടുകൾ തുടർച്ചയായി സ്വീകരിക്കുന്നതിന് സുപ്രീം കോടതിയും ജസ്റ്റിസ് കവനോയും വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് …

Hijab

സ്വര്‍ണ്ണം കുറഞ്ഞു; മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി; ആദൂരില്‍ വീണ്ടും മുത്തലാഖ് കേസ്

കാസര്‍കോട്: കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും സ്വര്‍ണ്ണം കുറഞ്ഞുപോയെന്നും പറഞ്ഞ് മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തിയതായി പരാതി. മംഗ്‌ളൂരു, പമ്പ് വെല്ലിലെ എം. ആയിഷത്ത് മുഷൈന (25) നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ്, ദേലംപാടി, ചാമത്തടുക്കയിലെ സി അബ്ദുല്‍ വാജിദ് (32), ഭര്‍തൃമാതാവ് മൈമൂന(50), ഭര്‍തൃ പിതാവ് സി എ മുഹമ്മദ് കുഞ്ഞി (50) എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.2018 നവംബര്‍ 11ന് ആണ് അബ്ദുല്‍ വാജിദും ആയിഷത്ത് മുസൈനയും തമ്മിലുള്ള …

റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം; 7.4 തീവ്രത, സുനാമി മുന്നറിയിപ്പ്

റഷ്യയില്‍ വീണ്ടും വന്‍ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിന്റെ പ്രദേശത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അതിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റര്‍ ആഴത്തിലാണ് ഉണ്ടായതെന്നും അറിയിച്ചു. ഭൂകമ്പം സുനാമിക്ക് കാരണമായേക്കാമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതുവരെ ആളപായമോ …

ജെസിഐ കാസര്‍കോട്ട് ബിസിനസ്സ് ടോക്ക് നടത്തി

കാസര്‍കോട്: ജെസിഐ കാസര്‍കോട്ട് ബിസിനസ്സ് ടോക്ക് സംഘടിപ്പിച്ചു.ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി നടന്നചര്‍ച്ച ബിസിനസ്സ് താല്പരര്‍ക്കും സംരംഭകര്‍ക്കും പ്രചോദനം പകര്‍ന്നു.മിഥുന്‍ ജി വി അധ്യക്ഷത വഹിച്ചു. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ സംഭരംഭകരുടെ കൂട്ടായ്മയായ ട്രെപ്രേനോര്‍ കോ-ഫൗണ്ടര്‍ സയ്യിദ് സവാദ് ക്ലാസ്സെടുത്തു. മൊയ്നുദീന്‍ കെ എം, അജിത് കുമാര്‍ സി കെ, യതീഷ് ബളാല്‍, അബ്ദുല്‍ മജീദ് കെ ബി, മഖ്സൂസ്, ജാഫര്‍, സാബിത്ത് അബൂബക്കര്‍, അനസ്, നിസാര്‍ തായല്‍, ശിഹാബ്, സജീവ് കെ.വി പ്രസംഗിച്ചു.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പിറന്നാള്‍ ദിനത്തില്‍ കാമുകന്റെ കുത്തേറ്റ യുവതി മരിച്ചു, പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയില്‍

മംഗളൂരു: ജന്മദിനത്തില്‍ കാമുകന്റെ കുത്തേറ്റ യുവതി മരിച്ചു. യുവാവിനെ യുവതിയുടെ വീടിനടുത്തുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉഡുപ്പി ബ്രഹ്‌മാവര്‍ കൊക്കര്‍ണെയില്‍ ആണ് ദാരുണ സംഭവം നടന്നത്. കൊക്കര്‍ണ്ണയിലെ ചെഗ്രിബെട്ടു സ്വദേശി രക്ഷിത (24) ആണ് കൊല്ലപ്പെട്ടത്. പ്രതി അയല്‍വാസിയായ കാര്‍ത്തിക് പൂജാരിയെ വെളളിയാഴ്ച വൈകീട്ട് കിണറ്റില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് രക്ഷിതയെ കാര്‍ത്തിക് ആക്രമിച്ചത്. ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെ …

ദേശീയപാതയില്‍ വീണ്ടും അപകടം: മീന്‍ ലോറിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരം; അപകടം ശനിയാഴ്ച പുലര്‍ച്ചെ ഉപ്പള, കൈക്കമ്പയില്‍

കാസര്‍കോട്: ദേശീയപാതയില്‍ വീണ്ടും അപകടം. ഉപ്പള, കൈക്കമ്പ ദേശീയപാതയില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മീന്‍ ലോറിയിലെ ജീവനക്കാരായ തമിഴ്‌നാട്, കര്‍ണ്ണാടക സ്വദേശികളായ പരിക്കേറ്റത്. ഇവര്‍ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാസര്‍കോട് ഭാഗത്തു നിന്നു മംഗ്‌ളൂരുവിലേയ്ക്ക് പോവുകയായിരുന്ന മീന്‍ ലോറിയുടെ ടയര്‍ പഞ്ചറായതോടെയാണ് അപകടത്തിന്റെ തുടക്കം. ടയര്‍ പഞ്ചറായ ലോറിയുടെ ഡ്രൈവര്‍ ദേശീയപാതയില്‍ ഇറങ്ങി പിന്നില്‍ നിന്നും എത്തിയ മറ്റൊരു മീന്‍ ലോറിയെ കൈകാണിച്ച് നിര്‍ത്തിച്ചു. രണ്ടു ലോറികളിലും …

കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് വി.ആര്‍ സുരേന്ദ്രനാഥ് അന്തരിച്ചു

കാസര്‍കോട്: ബേക്കല്‍, കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് തൃക്കണ്ണാട്ടെ വിആര്‍ സുരേന്ദ്രനാഥ് (66) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഡിസിസി ജനറല്‍ സെക്രറി വിആര്‍ വിദ്യാസാഗറിന്റെ സഹോദരനായ സുരേന്ദ്രനാഥ് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ആഘോഷക്കമ്മിറ്റി പ്രസിഡണ്ട്, കോട്ടിക്കുളം തുറമുഖ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ കൂടി പ്രവര്‍ത്തിച്ചു വരികയായിരുന്നു.പരേതരായ വി. രാമന്‍ മാസ്റ്റര്‍-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: …

ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ടു പേർ മരിച്ചു. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറിയാണ് അപകടം. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. എന്‍എച്ച്-373 റോഡിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നൂറുകണക്കിന് ഭക്തർ പങ്കെടുത്ത ഘോഷയാത്രയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ട്രക്ക് സൈഡിലേക്ക് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗണേശ നിമജ്ജന ഘോഷയാത്രയുമായി …