കാസര്‍കോട്:എംഡിഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാണത്തൂര്‍, നെല്ലി ക്കുന്ന്, പന്നിക്കുന്നില്‍ സജല്‍ ഷാജി (23)യെ ആണ് രാജപുരം എസ് ഐ കെ ലതീഷും ബേക്കല്‍ ഡിവൈ.എസ്.പി. വി.വി. മനോജിന്റെ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച സന്ധ്യക്ക് 7.30 മണിയോടെ പാണത്തൂര്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്നും 0.790ഗ്രാം എം.ഡി.എം.എയും 6.740 ഗ്രാം കഞ്ചാവും പിടി കൂടിയതായി പൊലീസ് പറഞ്ഞു.
