കാസർകോട്: 18.240 ഗ്രാം എംഡി.എം.എ യുമായി സെപ്റ്റംബർ രണ്ടിന് കുമ്പള പൊലീസ് അറസ്റ്റ് ചെയ്ത അബ്ദുൽ അസീസ് എന്ന ആൾക്കു മയക്കുമരുന്ന് എത്തിച്ചുകൊടുത്ത മലപ്പുറം മാറാഞ്ചേരിയിലെ വിഷ്ണുവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നു കൈമാറുന്നതിനു വിഷ്ണുവിനെ ചുമതലപ്പെടുത്തിയ തൃശൂർക്കാരനും സുറത്കലിൽ കൂൾ ബാർ ജോലിക്കാരനുമായ അഭിയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആദ്യം പിടിയിലായ അബ്ദുൽ അസീസിന്റെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണും പരിശോധിച്ചത്തിൽ നിന്നാണ് രണ്ടാം പ്രതിയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതിയും അറസ്റ്റിലായത്. രണ്ടാം പ്രതി തന്നെ മയക്കുമരുന്ന് കരിയറാക്കിയ അബിയെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കോടതി രണ്ടാം പ്രതി വിഷ്ണുവിനെ റിമാൻറ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽസ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ കുമ്പള എസ്. എച്. ഒ. ഇൻ ചാർജ് പ്രദീപ് കുമാർ പ്രതിയെ അറസ്റ്റ് ചെയ്തു.
