തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 19 കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ സുധീഷ് കുമാറിന്റെയും ലതയുടെയും മകള്‍ അനഘ സുധീഷ് ആണ് മരിച്ചത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച രാവിലെ മാതാവ് ലത അനഘയുടെ കിടപ്പുമുറി തുറന്നപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. വെള്ളിയാഴ്ച സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം പഠിക്കുന്ന സ്ഥാപനത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമല്ല. ചിറയിന്‍കീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടുകൊടുത്തു. അനഘയുടെ പിതാവ് സുധീഷ് നാട്ടിലെത്തിയതിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
