നടപ്പാതയില്‍ ഹൈടെന്‍ഷന്‍ ലൈനില്‍ മുട്ടി നിന്ന മരക്കൊമ്പുകള്‍ വെട്ടിമാറ്റി; അതിലൊന്നിലുണ്ടായിരുന്ന കിളിക്കൂട്ടിലെ പറക്കമുറ്റാത്ത കിളിക്കുഞ്ഞിനു രക്ഷകരായി ഓട്ടോ ഡ്രൈവര്‍മാര്‍
കുമ്പള: കുമ്പള ടൗണിലെ ഓട്ടോ സ്റ്റാന്റിനും ഫുട്പാത്തിനുമിടയില്‍ വളര്‍ന്ന മരത്തിന്റെ ശിഖരങ്ങള്‍ തൊട്ടുമുകളിലുള്ള വൈദ്യുതി ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടി അപകട ഭീഷണി ഉയര്‍ത്തുന്നതു കാരവല്‍ മീഡിയ അടുത്തിടെ ചിത്രം സഹിതം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നു വൈദ്യുതി വിഭാഗം അധികൃതര്‍ മരം നിലനിറുത്തിക്കൊണ്ടു വൈദ്യുതി കമ്പിയില്‍ മുട്ടിയ ശിഖരങ്ങള്‍ വെട്ടിമാറ്റി. നിലത്തു മുറിച്ചിട്ട ശിഖരങ്ങളിലൊന്നില്‍ ഉണ്ടായിരുന്ന കിളിക്കൂട്ടില്‍ ഇരുന്നു പറക്കമുറ്റാത്ത കുഞ്ഞിക്കിളി കരഞ്ഞതു ഓട്ടോ ഡ്രൈവര്‍മാരെ വിഷമിപ്പിച്ചു. കിളികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കില്‍ കിളിക്കുഞ്ഞിനെ അവരെ ഏല്‍പ്പിക്കാനും …