നേപ്പാൾ : സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രി ;ചെറിയ മന്ത്രിസഭ, പാർലമെന്റുകൾ പിരിച്ചുവിടുന്നു; രണ്ടു മാസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പിനു നീക്കം

കാട്മാണ്ഡു :അഴിമതി ആരോപണങ്ങ
ളും അക്രമങ്ങളും മൂലം ഭരണത്തിൽ തുടരാനാവാതെ രാജിവച്ച സ്ഥലംവിട്ട നേപ്പാൾ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി നേതാവുമായ കെ.പി. ഒലിക്കു പകരം നേപ്പാൾ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി അൽപ്പ സമയത്തിനുളളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും വെളളിയാഴ്ച രാത്ര 9 മണിക്കാണ് രാഷ്ട്രപതി ഭവനായ ശീതൾ ഹൗസിൽ സത്യപ്രതിജ്ഞ നടക്കുക. പ്രതിഷേധക്കാരാരായ ജൻ സെഡ് യുവജനക്ഷോഭകരും പ്രസിഡൻ്റ് രാമചന്ദ്ര പൗഡലും സൈനിക മേധാവി അശോക് രാജ് സിഗ്ഡലും തമ്മിലുണ്ടായ സമവായത്തെത്തുടർന്നാണ് സുശീല കാർക്കിയുടെ നേതൃത്വത്തിൽ കാവൽ മന്ത്രിസഭ രൂപീകരിക്കാൻ ധാരണയായത്. 73 കാരിയായ കാർക്കി നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. കാവൽ സർക്കാരിൽ പ്രധാനമന്ത്രിക്കുപുറമെ ആഭ്യന്തരം, വിദേശകാര്യം, ധനകാര്യം തുടങ്ങിയ പ്രധാന വകുപ്പുകൾക്ക് മന്ത്രിമാരെ നിയമിക്കും .ചെറിയ മ മന്ത്രിസഭയായിരിക്കും രൂപീകരിക്കുക. രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞകഴിഞ്ഞുടൻ തന്നെ കാവൽ മന്ത്രി സഭ അടിയന്തര യോഗം ചേർന്നു ഫെഡറൽ പാർലമെൻ്റും ഏഴു പ്രവിശ്യാ പാർലമെൻ്റുകളും പിരിച്ചുവിടും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ നിരോധനവും പ്രധാനമന്ത്രയുടെ അഴിമതിക്കെതിരായജന രോഷവും ആളിക്കത്തിയതിനെത്തുടർന്നു പ്രധാനമന്ത്രിയായിരുന്ന കെ.പി. ഒളി രാജിവച്ച് രാജ്യത്തുനിന്നു രക്ഷപ്പെടുകയായിരുന്നു എന്ന. ഒളിക്കെതിരെ പൊട്ടിപ്പുറപ്പെട്ട മൂന്ന് ദിവസത്തെ ജനരോഷത്തിൽ 51 പേർ കൊല്ലപ്പെട്ടു. അതിലധികം ആളുകൾക്ക് ഗുരുതര പരിക്കേറ്റു. പാർലമെൻ്റും നിരവധി നിർണായക സ്ഥാപനങ്ങളും തീവച്ചും ആക്രമിച്ചും നശിപ്പിച്ചിക്കപ്പെട്ടു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page