കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് പുഴക്കര റഹീം (69) അന്തരിച്ചു. ദീര്‍ഘ കാലം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാനും ഇസ്ലാഹുല്‍ ഇസ്ലാം ജമാഹത്ത് ഭാരവാഹിയുമായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഇഖ്ബാല്‍(സൗദി അറേബ്യ), ഷഫീക് (ദുബായ്), നഫീസത്ത്, ഷഫീറ. മരുമക്കള്‍: ഷഫീക് പടന്ന, സാബിര്‍ ചെറുവത്തൂര്‍, ആയിഷ കോട്ടപ്പുറം, വാഷിന കുത്തുപറമ്പ്. ജില്ലാ മുസ്ലിം ലീഗ് നേതാക്കളായ എജിസി ബഷീര്‍, ടിസിഎ റഹിമാന്‍, സത്താര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വികെ ബാവ, ഇഎം കുട്ടി ഹാജി, അഡ്വ.നസീര്‍, സികെകെ മാണിയൂര്‍, ശംസുദ്ധീന്‍ ആയിറ്റി, റസാഖ് തൈലക്കണ്ടി, സത്താര്‍ വടക്കുമ്പാട്, ഡിസിസി സെക്രട്ടറി മാമുനി വിജയന്‍, നഗര സഭ വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി, ഏറുവാട്ട് മോഹനന്‍, രാമചന്ദ്രന്‍, റഷീദ് ഹാജി കൗണ്‍സിലര്‍മാരായ റഫീഖ് കോട്ടപ്പുറം, അരിഞ്ചിര ശംസുദ്ധീന്‍, ഇ ഷജീര്‍, അന്‍വര്‍ സാദിഖ്, വിനയ രാജ്, ടി വി ഭാസ്‌കരന്‍ എന്നിവര്‍ വസതി സന്ദര്‍ശിച്ചു
