ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമൊപ്പം മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ ഇന്ത്യന്‍ ബ്ലോക്ക് നോമിനിയായ ബി.സുദര്‍ശന്‍ റെഡിയെ 152 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ രാധാകൃഷ്ണന്‍ വിജയിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജിയാണ് ബി.സുദര്‍ശന്‍ റെഡി. എന്‍ഡിഎ സ്ഥാനാര്‍ഥിയായ രാധാകൃഷ്ണന് 452 വോട്ടുകളും ബി സുദര്‍ശന്‍ റെഡിക്ക് 300 വോട്ടുകളുമാണ് ലഭിച്ചത്.
