നേപ്പാൾ : സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രി ;ചെറിയ മന്ത്രിസഭ, പാർലമെന്റുകൾ പിരിച്ചുവിടുന്നു; രണ്ടു മാസത്തിനുള്ളിൽ പൊതുതിരഞ്ഞെടുപ്പിനു നീക്കം

കാട്മാണ്ഡു :അഴിമതി ആരോപണങ്ങളും അക്രമങ്ങളും മൂലം ഭരണത്തിൽ തുടരാനാവാതെ രാജിവച്ച സ്ഥലംവിട്ട നേപ്പാൾ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി നേതാവുമായ കെ.പി. ഒലിക്കു പകരം നേപ്പാൾ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കി ഇടക്കാല പ്രധാനമന്ത്രിയായി അൽപ്പ സമയത്തിനുളളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും വെളളിയാഴ്ച രാത്ര 9 മണിക്കാണ് രാഷ്ട്രപതി ഭവനായ ശീതൾ ഹൗസിൽ സത്യപ്രതിജ്ഞ നടക്കുക. പ്രതിഷേധക്കാരാരായ ജൻ സെഡ് യുവജനക്ഷോഭകരും പ്രസിഡൻ്റ് രാമചന്ദ്ര പൗഡലും സൈനിക മേധാവി അശോക് രാജ് സിഗ്ഡലും …

തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

കാസർകോട്: വീട്ടുപറമ്പിലെ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ചെറുവത്തൂർ തുരുത്തി തലക്കാട്ടെ സി.മാധവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തുരുത്തി അങ്ങാടിക്കടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടയിൽ തളർന്നു വീഴുകയായിരുന്നു. ഉടൻതന്നെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ടി.കെ. അമ്പുവാണ് ഭർത്താവ്. മക്കൾ: കൗസല്യ, സഹദേവൻ (പൂഴിത്തൊഴിലാളി), സതീശൻ (മത്സ്യത്തൊഴിലാളി), സതി, ഷൈമ. മരുമകൻ: രമേശൻ, മധുസൂദനൻ ച്രുമട്ടു തൊഴിലാളി ചെറുവത്തൂർ), ബിന്ദു, ഷബിന. പരേതനായ …

കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവിന്റെ ആത്മഹത്യ; കാരണം കുടുംബവഴക്ക്, നാട് കണ്ണീരിൽ

കാസര്‍കോട്: കുറ്റിക്കോല്‍, പയന്തങ്ങാനത്ത് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് കെട്ടിത്തൂങ്ങി ജീവനൊടുക്കിയതിനു കാരണം കുടുംബവഴക്ക്. ബേഡകം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിരുവോണ ദിവസം ഭർത്താവ് അറിയാതെ ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നുവെന്നും ഇതേ ചൊല്ലി ഇരുവരും തമ്മിൽ പല തവണ വഴക്ക് ഉണ്ടായതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊതുവെ ഒതുങ്ങി കഴിയുന്ന സ്വഭാവത്തിന്റെ ഉടമയായ സുരേഷിന്റെ വിയോഗത്തിൽ കണ്ണീരൊഴുക്കുകയാണ് നാടും കുടുംബവും . കുറ്റിക്കോല്‍ ടൗണിലെ ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ …

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ കൈയടിയോടെയാണ് നിര്‍ദേശം പാസാക്കിയത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10-ന് രാജ്യസഭാംഗമായിരിക്കെ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം, സമ്മേളനത്തിലൂടെ ഇതാദ്യമായാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.നിലവില്‍ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമാണ്.കാനം രാജേന്ദ്രന്റെ വിശ്വസ്ഥനും എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ശുഭേഷ് …

കെസിസിപിഎല്ലിന്റെ നാലാമത്തെ പെട്രോള്‍ പമ്പ് കരിന്തളത്ത്; ഉദ്ഘാടനം 27ന്

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ നാലാമത്തെ പെട്രോള്‍ പമ്പ് കരിന്തളം തലയടുക്കം ആരംഭിക്കുന്നു.ഉദ്ഘാടനം സെപ്റ്റംബര്‍ 27-ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. കമ്പനിയുടെ വിവിധ വൈവിധ്യവല്‍ക്കരണ പദ്ധതികളിലൊന്നാണ് പെട്രോള്‍ ഔട്ട്‌ലെറ്റുകള്‍. നേരത്തേ ആരംഭിച്ച മൂന്ന് പെട്രാള്‍ പമ്പുകളുടെ വിജയവും പരിചയവുമായാണ് നാലാമത്തെ പെട്രോള്‍ പമ്പിലേക്ക് കമ്പനിയെ നയിച്ചത്. പ്രാദേശിക ഉപഭോക്താക്കള്‍ക്ക് വിശ്വാസയോഗ്യമായ നല്ല സേവനം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ മായി …

‘സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ല’; കോളേജ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ 19 കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ സുധീഷ് കുമാറിന്റെയും ലതയുടെയും മകള്‍ അനഘ സുധീഷ് ആണ് മരിച്ചത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച രാവിലെ മാതാവ് ലത അനഘയുടെ കിടപ്പുമുറി തുറന്നപ്പോഴാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. വെള്ളിയാഴ്ച സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം പഠിക്കുന്ന സ്ഥാപനത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടോ …

കൊടിയമ്മയില്‍ 18 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവം; മുഖ്യപ്രതിയായ തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള കൊടിയമ്മയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 18 ഗ്രാം എംഡി എം എ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതിയെ കുമ്പള പൊലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ സ്വദേശിയും സൂറത്കല്ലില്‍ കൂള്‍ബാര്‍ ജീവനക്കാരനുമായ അബി(24)യെയാണ് ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷും സംഘവും അറസ്റ്റുചെയ്തത്. ഈ കേസില്‍ നേരത്തെ രണ്ടുപേരെ പിടികൂടിയിരുന്നു. അബ്ദുല്‍ അസീസിനെയാണ് ഏതാനും ദിവസം മുമ്പ് കൊടിയമ്മയില്‍ വച്ച് പിടികൂടിയത്. ഇയാളുടെ ഫോണിലേയും ബാങ്ക് അക്കൗണ്ടിലേയും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം മാറഞ്ചേരി സ്വദേശി വിഷ്ണുവിനെയും അറസ്റ്റുചെയ്തിരുന്നു. വിഷ്ണുവില്‍ നിന്ന് ലഭിച്ച വിവരത്തെ …

വിവാഹഭ്യര്‍ഥന നിരസിച്ചു; ജോലിക്ക് പോവുകയായിരുന്ന 24 കാരിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു, അക്രമം ജന്മദിനത്തില്‍

മംഗളൂരു: വിവാഹഭ്യര്‍ഥന നിരസിച്ച വിരോധം കാരണം 24 കാരിയെ കാമുകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉഡുപ്പി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍പ്രവേശിപ്പിച്ചു. രക്ഷിത എന്ന യുവതിയാണ് കാമുകന്റെ ക്രൂര ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെ ബ്രഹ്‌മാവര്‍ താലൂക്കിലെ കൊക്കര്‍ണെയിലാണ് ദാരുണസംഭവം നടന്നത്. ബ്രഹ്‌മവാരയിലെ സര്‍വേ വകുപ്പിലെ കരാര്‍ ജീവനക്കാരിയാണ് യുവതി. വീട്ടില്‍ നിന്ന് മണിപ്പാലിലേക്ക് ജോലിക്ക് പോകുമ്പോള്‍ അയല്‍ക്കാരനായ കാര്‍ത്തിക് പൂജാരി എന്നയാള്‍ ബൈക്കിലെത്തി തടഞ്ഞുനിര്‍ത്തി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴുത്തിലും വാരിയെല്ലിന്റെ …

രാത്രി ഡ്യൂട്ടിക്കിടയില്‍ വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമം; യുവതി ഇറങ്ങി ഓടി രക്ഷപ്പെട്ടു, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറെ സ്ഥലം മാറ്റി

കല്‍പ്പറ്റ: വനിതാഫോറസ്റ്റ് ഓഫീസറെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിനു കീഴിലെ ഒരു വനിതയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ്‌കുമാറിനെതിരെ വൈത്തിരി പൊലീസില്‍ പരാതി നല്‍കിയത്. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.കഴിഞ്ഞദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി ഡ്യൂട്ടിയിലായിരുന്നു വനിതാ ഓഫീസര്‍. ഈസമയം മുറിക്കകത്ത് കയറി രതീഷ്‌കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അലറി വിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചു.വയനാട് സൗത്ത് ഡി.എഫ്.ഒ: അജിത്ത് കെ. …

വിറക് ശേഖരിക്കാന്‍ പോയ 22കാരിയെ ആക്രമിച്ച് മാലപ്പൊട്ടിച്ചോടി; മോഷ്ടാവിന്റെ വിധി ഇങ്ങിനെ

കാസര്‍കോട്: വിറക് ശേഖരിക്കാന്‍ പോയ 22 കാരിയെ ആക്രമിച്ച് മാലപ്പൊട്ടിച്ചോടി. യുവതിയുടെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്തു. അറുകര സ്വദേശിനിയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് അതിക്രമത്തിനു ഇരയായത്. നടന്നു പോവുകയായിരുന്ന യുവതിയുടെ പിന്നാലെയെത്തിയ 50 വയസു പ്രായം തോന്നിക്കുന്ന ആളാണ് ആക്രമിച്ചത്.കൈമുട്ടുകൊണ്ട് മുതുകില്‍ ഇടിച്ച ശേഷം തള്ളിയിടുകയും ചെയ്തു. തുടര്‍ന്നാണ് കഴുത്തില്‍ നിന്നു മാലയുമായി കടന്ന് കളഞ്ഞത്. എന്നാല്‍ 300 രൂപ മാത്രം വില വരുന്ന മുക്കുപണ്ടമാണ് അക്രമി പൊട്ടിച്ചു കൊണ്ടുപോയത്.അക്രമിയെ കണ്ടെത്താന്‍ പൊലീസ് …

യുവതിയുടെ അവിഹിത ബന്ധം മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ്; ഇറച്ചിവെട്ടുകാരനും കൂട്ടാളിയും അറസ്റ്റില്‍

തളിപ്പറമ്പ്: വിവാഹിതയായ യുവതിയുടെ അവിഹിതബന്ധം രഹസ്യമായി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. നടുവില്‍, പള്ളിത്തട്ട് രാജീവ്ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ഹൗസില്‍ ശമല്‍ എന്ന കുഞ്ഞാപ്പി (21), നടുവില്‍ ടെക്നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടീന്റകത്ത് ഹൗസില്‍ സി. ലത്തീഫ് (46) എന്നിവരെയാണ് കുടിയാന്‍മല പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എന്‍ ബിജോയ് അറസ്റ്റ് ചെയ്തത്. ശമല്‍ ഇലക്ട്രീഷ്യനും ലത്തീഫ് ഇറച്ചിവെട്ടുകാരനുമാണ്. കേസിലെ ഒന്നാംപ്രതി ശ്യാം ഒരു അടിപിടിക്കേസില്‍ പ്രതിയായി നിലവില്‍ കണ്ണൂര്‍ സബ്ജയിലില്‍ …

കുമ്പളയില്‍ പോയി മടങ്ങവേ ബൈക്കിടിച്ച് പരിക്കേറ്റ പ്രവാസി മരിച്ചു; സലീം നാലുദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്

പയ്യന്നൂര്‍: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പ്രവാസി മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര സൈഫ് നഗര്‍ ചന്ദനപുറത്ത് സി.പി അബ്ദുല്‍ സലീം(52) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാത്രി പരിയാരം പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ ആണ് അപകടമുണ്ടായത്. കുമ്പളയില്‍ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ച് വരുന്ന വഴി സലിമും കുടുംബവും വാഹനം നിര്‍ത്തി ഹോട്ടലില്‍ പോകാന്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിക്കുകയായിരുന്നു.ഇടിച്ചു നിര്‍ത്താതെ പോയ ബുള്ളറ്റ് ബൈക്ക് പരിയാരം പൊലീസ് പിന്നീട് …

വയനാട്ടില്‍ കോണ്‍ഗ്രസില്‍ പോര്; പഞ്ചായത്തംഗം കുളത്തില്‍ മരിച്ച നിലയില്‍

പുല്‍പ്പള്ളി: വയനാട്ടില്‍ പഞ്ചായത്തംഗത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെ(67)യാണ് വീടിന് അടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുല്‍പ്പള്ളി തങ്കച്ചന്‍ കേസില്‍ ആരോപണവിധേയനായിരുന്നു ജോസ്. തങ്കച്ചന്റെ വീട്ടില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ജോസ് നെല്ലേടം ഉള്‍പ്പെടെയുള്ളവരാണെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം നടക്കവെയാണ് സംഭവം. പുല്‍പ്പള്ളി കേസില്‍ 17 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചന്‍ ജയില്‍ മോചിതനായത്. തങ്കച്ചന്‍ …

ഉപ്പള ബസ്സ്റ്റാന്‍ഡ് നോക്കുകുത്തിയായി: സ്റ്റാന്‍ഡില്‍ കയറാത്ത ബസ്സുകള്‍ തടയുമെന്ന് എന്‍.സി.പി.

മഞ്ചേശ്വരം: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും ഉപ്പള ബസ്റ്റാന്‍ഡില്‍ ബസുകള്‍ കയറാത്തത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു എന്‍ സി പി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഇതിന് അറുതി വരുത്തിയില്ലെങ്കില്‍ ബസുകള്‍ തടയാന്‍ നേതൃത്വം നല്‍കുമെന്ന് എന്‍സിപി-എസ് ബ്ലോക്ക് പ്രസിഡണ്ട് മഹ്‌മൂദ് കൈക്കമ്പ മുന്നറിയിച്ചു.പഞ്ചായത്ത് കോംപ്ലക്‌സ്, മീന്‍ മാര്‍ക്കറ്റ്, എംഎല്‍എ ഓഫീസ്, വ്യാപാര സ്ഥാപനങ്ങള്‍ അടക്കം സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ബസ്റ്റാന്‍ഡിനുള്ളിലാണു ള്ളതെന്നു അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. ബസ്സുകള്‍ സ്റ്റാന്‍ഡില്‍ കയറാത്തത് മൂലം മാസങ്ങളായി കച്ചവടങ്ങള്‍ തകരുന്നു. …

മുന്‍ ന്യൂജേഴ്സി സെനറ്ററായിരുന്ന ഭര്‍ത്താവിന്റെ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക് 4.5 വര്‍ഷം തടവ്

പി പി ചെറിയാന്‍ ന്യൂജേഴ്സി: ഭര്‍ത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയതിന് മുന്‍ സെനറ്റര്‍ ബോബ് മെനെന്‍ഡസിന്റെ (ഡി-എന്‍.ജെ.) ഭാര്യയെ നാലര വര്‍ഷം തടവ് ശിക്ഷിച്ചു. 58 കാരിയായ നദീന്‍ മെനെന്‍ഡസിനെ, ശക്തമായ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ മുന്‍ ചെയര്‍മാനായ ഭര്‍ത്താവിനൊപ്പം ലക്ഷക്കണക്കിന് ഡോളര്‍ പണത്തിനും സ്വര്‍ണ്ണക്കട്ടികള്‍ക്കും മെഴ്സിഡസ് ബെന്‍സിനും വേണ്ടി തന്റെ സ്വാധീനം കൈമാറ്റം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിനാണു ശിക്ഷിച്ചത്.കഴിഞ്ഞ മാസം അവര്‍ ഗൂഢാലോചനയില്‍ ‘നിര്‍ണായക പങ്ക്’ വഹിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.സര്‍ക്കാര്‍ ജഡ്ജിയോട് 54 മാസത്തെ …

പുലര്‍ച്ചെ വീടിന്റെ ടെറസില്‍ കാമുകനൊപ്പം ഭാര്യ; രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തി; തലകളുമായി ഭര്‍ത്താവ് ജയിലില്‍ കീഴടങ്ങി

ചെന്നൈ: ഭാര്യയെയും കാമുകനെയും ഒരുമിച്ചുകണ്ട കര്‍ഷകന്‍ ഇരുവരെയും വെട്ടിക്കൊന്ന് തലകളുമായി സെന്‍ട്രല്‍ ജയിലിലെത്തി കീഴടങ്ങി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കള്ളക്കുറിച്ചി മലൈക്കോട്ടം സ്വദേശി കൊളഞ്ചി (60)യാണ് ഭാര്യ ലക്ഷ്മി (47)യെയും കാമുകന്‍ തങ്കരാജിനെ(55)യും വെട്ടിക്കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ വീടിന്റെ ടെറസില്‍ ലക്ഷ്മിയെയും തങ്കരാജിനെയും ഒരുമിച്ചുകണ്ട കൊളഞ്ചി അരിവാളുകൊണ്ട് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടിയെടുത്ത തലകള്‍ സഞ്ചിയിലാക്കി ബസില്‍ യാത്രചെയ്താണ് കൊളഞ്ചി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയത്. വീടിനു മുകളില്‍ തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ട നാട്ടുകാര്‍ പൊലീസിനെ …

മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പിടിഎ: ലത്തീഫ് കൊപ്പളം പ്രസി.,റിയാസ് കരീം വൈ.പ്രസി.

കുമ്പള: മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് പിടിഎ കമ്മിറ്റി പ്രസിഡന്റായി ലത്തീഫ് കൊപ്പളത്തെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്നവാശിയേറിയ മത്സരത്തില്‍ ബി എ മുഹമ്മദ് പേരാലിനെ റിയാസ് കരീം തോല്‍പ്പിച്ചു. സെക്രട്ടറി ഉള്‍പ്പെടെ മറ്റു ഭാരവാഹികള്‍ അധ്യാപകരാണ്.മൊഗ്രാല്‍ സ്‌കൂളില്‍ നടന്ന സാമ്പത്തിക തിരിമറിയില്‍ സ്‌കൂളിന് നഷ്ടപ്പെട്ട വികസന ഫണ്ട് തിരിച്ച് കിട്ടാന്‍ ശക്തമായ തുടര്‍നടപടികളുമായി മുന്നോട്ടുപോകണമെന്ന് ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു.എസ്.എം.സി ചെയര്‍മാന്‍ ആരിഫ് ടിഎം,പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,മദര്‍ പി ടി എ പ്രസിഡണ്ട് റംലാസലാം, അധ്യാപകരായ ഷമീമ, ഫര്‍സാന, …

നീലേശ്വരം കോട്ടപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് പുഴക്കര റഹീം അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് പുഴക്കര റഹീം (69) അന്തരിച്ചു. ദീര്‍ഘ കാലം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാനും ഇസ്ലാഹുല്‍ ഇസ്ലാം ജമാഹത്ത് ഭാരവാഹിയുമായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഇഖ്ബാല്‍(സൗദി അറേബ്യ), ഷഫീക് (ദുബായ്), നഫീസത്ത്, ഷഫീറ. മരുമക്കള്‍: ഷഫീക് പടന്ന, സാബിര്‍ ചെറുവത്തൂര്‍, ആയിഷ കോട്ടപ്പുറം, വാഷിന കുത്തുപറമ്പ്. ജില്ലാ മുസ്ലിം ലീഗ് നേതാക്കളായ എജിസി ബഷീര്‍, ടിസിഎ റഹിമാന്‍, സത്താര്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വികെ ബാവ, ഇഎം കുട്ടി …