പയ്യന്നൂര്‍: പെരുമ്പാമ്പിനെ പിടികൂടി ചില്ലിയാക്കി കഴിച്ച യുവാക്കളെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റു ചെയ്തു. പാണപ്പുഴ, മുണ്ടപ്പുറം, ഉറുമ്പില്‍ ഹൗസില്‍ യു. പ്രമോദ് (40), ചന്ദനം ചേരി ഹൗസില്‍ സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.ബി സനൂപ് കുമാറും സംഘവും പിടികൂടിയത്. മാതമംഗലം, കുറ്റൂരില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. വീട്ടിലെത്തിച്ച് മുറിച്ച് ഇറച്ചിയാക്കിയ ശേഷം ചില്ലിയാക്കുകയായിരുന്നു. ഇതിനിടയിലാണ് ഫോറസ്റ്റ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. വനപാലകര്‍ വീടു വളഞ്ഞ് അകത്തു കയറുമ്പോള്‍ ‘പെരുമ്പാമ്പ് ചില്ലി’ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇരുവരും. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന പെരുമ്പാമ്പിനെ പിടികൂടുന്നത് ഇന്ത്യന്‍ വന നിയമപ്രകാരം ഏഴു വര്‍ഷം കഠിന തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്.
