മുംബൈ: മകളുടെ കാമുകനൊപ്പം ഒളിച്ചോടാന്‍ സ്വന്തം വീട്ടില്‍ നിന്ന് 10 ലക്ഷത്തിന്റെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടമ്മ പിടിയില്‍. മുംബൈ ഗോരേഗാവ് ഈസ്റ്റിലെ ബിഎംസി കോളനിയിലെ രമേഷിന്റെ ഭാര്യ ഊര്‍മിളയാണ് പിടിയിലായത്. ഓഗസ്റ്റ് നാലിനാണ് ദിന്‍ദോഷ് പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മയുടെ ഭര്‍ത്താവായ രമേഷ് സ്വര്‍ണം മോഷണം പോയതായി പരാതി നല്‍കിയത്. മാല കാണാതായെന്ന് ഭാര്യ ഊര്‍മിള തന്നെയായിരുന്നു രമേഷിനെ അറിയിച്ചത്. എന്നാല്‍ വീട് സൂക്ഷ്മമായി പരിശോധിച്ച പൊലീസിന് വീടിനുള്ളിലേക്ക് ആരും അതിക്രമിച്ച് കയറിയതിന്റെ അടയാളങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വീട്ടുകാരേയും വീട്ടിലെ അടുക്കള ജോലിക്കാരേയും ചോദ്യം ചെയ്തതിന് പിന്നാലെ പൊലീസ് ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതോടെയാണ് സംശയം വീട്ടുകാരി ഊര്‍മിളയ്ക്ക് നേരെ തിരിഞ്ഞത്. അടുത്തിടെയായി ഊര്‍മിള കൂടുതല്‍ സമയം ഒരു യുവാവിനോട് സംസാരിക്കുന്നത് പൊലീസ് കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് പൊലീസിന് ഇവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം തോന്നിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവര്‍ ഒളിച്ചോടാനുള്ള പരിപാടിയിലാണെന്ന് പൊലീസ് കണ്ടെത്തിയത്. മൂന്നു കാമുകന്മാര്‍ ഊര്‍മിളക്കുണ്ടായിരുന്നു. എന്നാല്‍ മകളുടെ കാമുകനൊപ്പം ഒളിച്ചോടാനുള്ള പദ്ധതിയിലായിരുന്നു വീട്ടമ്മ. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ഊര്‍മിള തന്നെയാണ് ആഭരണങ്ങള്‍ നല്‍കിയിരുന്നതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിയത്. ഒളിച്ചോടിയ ശേഷം ജീവിക്കാനുള്ള പണം കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു സ്വന്തം വീട്ടില്‍ നിന്നുള്ള മോഷണം. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് മുബൈയിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായി കണ്ടെത്തി. ഓഗസ്റ്റ് 28ന് അറസ്റ്റിലായ വീട്ടമ്മ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഇവര്‍ ഒളിച്ചോടാനിരുന്ന മകളുടെ കാമുകനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാളില്‍ നിന്നും പൊലീസ് ആഭരണം കണ്ടെത്തിയിയിരുന്നു.
mumbai-urmila-jewellery-theft-boyfriend-elope-plan