പി പി ചെറിയാന്‍
ഡാളസ്: ഡാളസിലെ ഒരു മോട്ടലില്‍ ഒരാളെ തലയറുത്ത് കൊലപ്പെടുത്തി. പ്രതികാലിലൊരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. കൊലപാതകത്തിന് ഇരയായത് 50 വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യ ആണെന്നും പ്രതി 37 വയസ്സുള്ള യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസ് ആണെന്നും പോലീസ് തിരിച്ചറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെസിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒരാള്‍ക്ക് കുത്തേറ്റെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അപ്പോള്‍ പ്രതികളിലൊരാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഒരാളെ കുത്തിപ്പരിക്കേല്‍ പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. കുത്തേറ്റയാള്‍ സ്ഥലത്തു മരിച്ചു.
പ്രതി കസ്റ്റഡിയിലാണെന്നും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. മോട്ടലിന്റെ സ്വത്തു സംബന്ധിച്ച തര്‍ക്കമാണ് കാരണമെന്നു പറയുന്നു.