എറണാകുളം: വിവാഹ വാഗ്ദാനം നല്‍കി യുവ ഡോക്ടറെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ അറസ്റ്റു ചെയ്തത്. തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ ബലാത്സംഗം ചെയ്തുവെന്നാണ് യുവ വനിതാ ഡോക്ടറുടെ പരാതി. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
