കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറത്ത് ഓട്ടോ പുഴയില്‍ വീണ് ഡ്രൈവര്‍ ദാരുണമായി മരിച്ചു. കുന്നിരിക്ക മിഥുന്‍ നിവാസില്‍ കെ മോഹനന്‍ (55) ആണ് മരിച്ചത്.
ബുധനാഴ്ച്ച 11 മണിയോടെയാണ് അപകടം. റോഡരികില്‍ നിര്‍ത്തിയിരുന്ന ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്ക് മറിയുകയായിരുന്നുവെന്നു പറയുന്നു.
